• Fri. Feb 7th, 2025

24×7 Live News

Apdin News

ലൈംഗിക പീഡന പരാതി: മലയാളിയായ ലിവർപൂൾ ബിഷപ്പ് ജോൺ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 1, 2025


Posted By: Nri Malayalee
January 31, 2025

സ്വന്തം ലേഖകൻ: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു. യുവതി സ്വകാര്യ ചാനലിലുടെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാജി.

രാജിവെച്ചൊഴിയണമെന്ന് സഭ നിർദേശിച്ചിരുന്നു. ജോണ്‍ പെരുമ്പളത്ത് ബ്രാഡ് വെൽ ബിഷപ്പായിരുന്ന സമയത്ത് 2019 മുതൽ 2023 വരെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. മറ്റൊരു സ്ത്രീയും ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ആരോപണങ്ങളെല്ലാം ജോണ്‍ പെരുമ്പളത്ത് നിഷേധിച്ചു.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ആരോപണത്തിൽ പൊലീസ് അന്വേഷണം നടത്തിയതാണെന്നും ഇതിൽ കഴമ്പില്ലെന്നും കണ്ടെത്തിയതാണെന്നും ജോണ്‍ പെരുമ്പളത്ത് പ്രതികരിച്ചു. ചാനൽ 4-ന്റെ അന്വേഷണത്തിലാണ് രണ്ട് സ്ത്രീകൾ ബിഷപ്പിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

By admin