വാക്‌സിനേഷനായി ഇനിയും ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നുള്ളത് 19% പേ​ർ; എല്ലാവരും ഉടൻ സ്വീകരിക്കാൻ അഭ്യർത്ഥിച്ച് ടാസ്‌ക്‌ഫോഴ്‌സ്‌

മനാമ: വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ യോ​ഗ്യ​രാ​യ​വ​രി​ൽ 19 ശ​ത​മാ​നം പേ​ർ ഇ​തു​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അം​ഗം ഡോ. ​ജ​മീ​ല അ​ൽ സ​ൽ​മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. 12 മു​ത​ൽ 17 വ​യ​സ്സു​​വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ്​ സ​മൂ​ഹ​ത്തി​ലെ വ​ലി​യൊ​രു ഭാ​ഗം. മു​തി​ർ​ന്ന​വ​രെ അ​പേ​ക്ഷി​ച്ച്​ ഇ​വ​രി​ൽ വൈ​റ​സ്​ കൂ​ടു​ത​ൽ കാ​ലം നി​ല​നി​ൽ​ക്കാ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​വ​രി​ൽ​നി​ന്ന്​ മാ​താ​പി​താ​ക്ക​ൾ​ക്കും വീ​ട്ടി​ലെ മു​തി​ർ​ന്ന​വ​ർ​ക്കും രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ, ഈ ​പ്രാ​യ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധ പു​ല​ർ​ത്ത​ണം.

കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കുന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വാ​ട്​​സ്​​ആ​പ്പി​ലും മ​റ്റ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ന്ന തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ത​ള്ളി​ക്ക​ളാ​യ​ൻ ര​ക്ഷി​താ​ക്ക​ളോട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും ​ഡോ. ​ജ​മീ​ലപ​റ​ഞ്ഞു.

ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക്​ ശാ​സ്​​ത്രീ​യ​മാ​​യോ ശെ​വ​ദ്യ​ശാ​സ്​​ത്ര​പ​ര​മാ​യോ അ​ടി​സ്​​ഥാ​ന​മി​ല്ല. ഡോ​ക്​​ട​ർ​മാ​രി​ൽ​നി​ന്നും ഔദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്നും മാ​ത്രം വി​വ​ര​ങ്ങ​ൾ തേ​ടാ​നും ഡോ. ​ജ​മീ​ല ആ​ഹ്വാ​നം ചെ​യ്​​തു.

അ​പ്പോ​യി​ൻ​​​മെൻറ്​ ല​ഭി​ച്ച​വ​ർ കൃ​ത്യ​സ​മ​യ​ത്ത്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ഡോ. ​ജ​മീ​ല ഓ​ർ​മി​പ്പി​ച്ചു. ആ​ളു​ക​ൾ കൃ​ത്യ​ത പാ​ലി​ക്കാ​ത്ത​ത്​ വാ​ക്​​സി​നേ​ഷ​ൻ പ്ര​ക്രി​യ​യെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.