കുവൈത്ത് സിറ്റി > പ്രവാസി വെൽഫെയർ കുവൈത്ത് വെൽഫെയർ കപ്പ്- 2024 ഫുട്ബാൾ ടൂർണമെന്റിൽ കാസർകോട്- വയനാട് സംയുക്ത ജില്ലാ ടീം ജേതാക്കളായി. ഫഹാഹീൽ ടീം റണ്ണറപ്പായി. ലൂസേഴ്സ് ഫൈനലിൽ റിഗയ് ടീമിനെ പരാജയപ്പെടുത്തി തൃശൂർ ജില്ല മൂന്നാം സ്ഥാനക്കാരായി. പ്രവാസി വെൽഫെയർ കുവൈത്തിന്റെ ജില്ല ഘടകങ്ങളുടെയും വിവിധ യൂണിറ്റുകളുടെയും ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
വിജയികൾക്കുള്ള ട്രോഫി പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡൻറ് ലായിക് അഹമ്മദ്, ജനറൽ സെക്രട്ടറി രാജേഷ് മാത്യു, സ്പോർട്സ് കൺവീനർ ഷംസീർ ഉമ്മർ എന്നിവർ കൈമാറി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി കാസർകോട് -വയനാട് സംയുക്ത ജില്ല ടീമിൻറെ ഷാനവാസിനെ തെരഞ്ഞെടുത്തു. ഇതേ ടീമിലെ ബദറുദ്ദീൻ മികച്ച ഗോൾകീപ്പർക്കുള്ള ട്രോഫി സ്വന്തമാക്കി. രിഗായ് ടീമിലെ ഇസ്ഹാഖ് ടോപ് സ്കോറർ പുരസ്കാരത്തിന് അർഹനായി.
കെഫാക്ക് ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി, സ്പോർട്ടി ഏഷ്യ മാനേജർ നജീബ് വി എസ്, സച്ചിൻ, പ്രവാസി വെൽഫെയർ കുവൈത്ത് നേതാക്കളായ അനിയൻകുഞ്ഞ്, ഷൗക്കത്ത് വളാഞ്ചേരി. റഫീഖ് ബാബു പൊൻമുണ്ടം, ജവാദ് അമീർ, ഖലീലുറഹ്മാൻ, സഫ് വാൻ, കെ അബ്ദുറഹ്മാൻ, റിഷ്ദിൻ അമീർ, അബ്ദുൽ വാഹിദ്, ഗിരീഷ് വയനാട്, അഷ്ക്കർ, ഷംസുദ്ദീൻ എന്നിവർ വിവിധ മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഫായിസ് അബ്ദുല്ല അവതാരകനായി. അൻവർ ഷാജി സമാപന സെഷൻ നിയന്ത്രിച്ചു. റാഫി, അസ് വദ് അലി, ഷാഫി, രാഹുൽ, ഇജാസ്, സൗബാൻ, ഇസ്മായിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ