മസ്‌കത്ത് > വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ ഒരുക്കുന്ന “മാനവീയം 2024” നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ മസ്‌കത്ത് അൽഫലാജ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു. സന്തോഷ് ജോർജ് കുളങ്ങര വിശിഷ്ടാതിഥിയായി പങ്കെടുക്കും. വേൾഡ് മലയാളി ഫെഡറേഷൻ ഫൗണ്ടർ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജെ രത്‌നകുമാർ, ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തെപ്പാല എന്നിവർ പങ്കെടുക്കും.
പിന്നണി ഗായകരായ നജീം അർഷദ്, ഭാഗ്യരാജ്, ക്രിസ്റ്റികല സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും മിമിക്രി താരം രാജേഷ് അടിമാലിയും സംഘവും അവതരിപ്പിക്കുന്ന സ്റ്റാൻഡ് അപ് കോമഡി ഷോയും നടക്കും. വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ സങ്കടിപ്പിക്കുന്ന ‘മാനവീയം – 2024’ റെഡ് ക്യുബ് ഇവന്റസിന്റെ മാനേജ്‌മെന്റിലായിരിക്കും അരങ്ങേറുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ