സൗദിയിലേക്ക് നേരിട്ട് വരുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നിർബന്ധം

ഇന്ത്യ അടക്കം ആറു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വരുന്നവർ അഞ്ചു ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ കഴിയണം. ചില വിഭാഗങ്ങൾക്ക് ക്വാറന്റീനിൽ ഇളവുണ്ട്. സൗദിയിൽനിന്ന് വാക്‌സിൻ സ്വീകരിച്ചവർക്കായിരിക്കും ഇളവ് അനുവദിക്കുക. ഡിസംബർ ഒന്ന് ബുധനാഴ്ച പുലർച്ചെ ഒരു മണി മുതലാണ് ഇന്ത്യയിൽനിന്ന് നേരിട്ട് വിമാന സർവീസിന് അനുമതിയുള്ളത്. ഇന്ത്യക്കു പുറമെ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇനി മുതൽ പഴയ പോലെ തങ്ങളുടെ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകളിൽ നേരിട്ട് സൗദിയിൽ പ്രവേശിക്കാൻ സാധിക്കുക.

ഇന്ത്യ അടക്കം ആറു രാജ്യങ്ങളിൽ നിന്ന് നേരിട്ട് സൗദിയിൽ പ്രവേശിക്കുന്നവർ അഞ്ചു ദിവസം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ പാലിക്കൽ നിർബന്ധമാണ്. പൂർണ ഡോസ് വാക്‌സിൻ സ്വീകരിച്ചരും ഇത് പാലിക്കണം. ഇക്കാര്യത്തിൽ ചില വിഭാഗങ്ങൾക്കുള്ള ഇളവുകൾ തുടരും. പ്രവേശന വിലക്ക് എടുത്തുകളഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്നവർ മുഴുവൻ മുൻകരുതൽ, പ്രതിരോധ നടപടികളും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.