സൗദിയിൽ പെട്രോളിന് വില കൂടി

സൗദി അറേബ്യയില്‍ പെട്രോളിന് വില കൂടിയതായി സൗദി അറാംകോ അറിയിച്ചു. 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമാണ് വില. ഇതുവരെ 91ന് 2.08 റിയാലും 95ന് 2.23 റിയാലുമായിരുന്നു വില.