സൗദിയിൽ പെട്രോൾ വില കൂടി 

റിയാദ്: സൗദി അറേബ്യയിൽ ആഭ്യന്തരവിപണിയിൽ പെട്രോൾ വില കൂടി. 91 പെട്രോളിന് ഇനി ലിറ്ററിന് 1:53 റിയാലാണ് വില. നിലവിൽ 91 പെട്രോളിനു 1:44 റിയാലായിരുന്നു നിരക്ക് . 95 പെട്രോളിനു ഇനി മുതൽ ലിറ്ററിനു 2:18 റിയാൽ നൽകണം. ഇന്ന് മുതൽ പുതിയ വില പ്രാബല്യത്തിലായതായി അരാംകോ അറിയിച്ചു. ജൂലൈ മുതൽ സെപ്തംബർ വരെ മൂന്നാം പാദ കാലയളവിലേക്കുള്ള പുതിയ നിരക്കാണിത്.