ഹജ്ജ് 2020: പുണ്യ ഇടങ്ങളിൽ ഇതുവരെ കോവിഡ് റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് സൗദി മന്ത്രാലയം

Facebook

Twitter

Google+

Pinterest

WhatsApp

മക്ക: ഹജ്ജ് കർമ്മങ്ങൾ പുരോഗമിക്കുന്നു. വിശുദ്ധ സ്ഥലങ്ങളിലൊന്നും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. തീർത്ഥാടകരുടെ ആരോഗ്യനില ഉറപ്പാക്കുന്നുണ്ടെന്നും ഈ സീസണിൽ പൊതുജനാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഹജ്ജിന്റെ മൂന്നാം ദിവസം തീർത്ഥാടകർ തവാഫ് അൽ-ഇഫാദ നിർവഹിച്ചശേഷം പള്ളി അണുവിമുക്തമാക്കി. മാത്രമല്ല കോവിഡ് വ്യാപനം തടയുന്നതിനായി ഒരു ദിവസം 10 തവണ പള്ളി വൃത്തിയാക്കുന്നുണ്ട്.

അതേസമയം, ഓരോ തീർത്ഥാടകനും മറ്റുള്ളവരുമായുള്ള ബന്ധം കുറയ്ക്കുന്നതിനായി ഹജ്ജ് ബസ്സുകളിൽ ഒരോ ആളുകൾക്കും നിശ്ചിത സീറ്റ് ഒരുക്കിയിരുന്നു. കൂടാതെ ഓരോ താമസ സ്ഥലങ്ങളിലും ഒരു മെഡിക്കൽ ക്ലിനിക് ഉണ്ടായിരുന്നു. തുടർന്ന് ഡോക്ടർമാർ തീർത്ഥാടകരുടെ ആരോഗ്യവും ഭക്ഷണവും പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യ ഉപദേഷ്ടാവ് ഡോ.അമാനി അൽ സാദി പറഞ്ഞു.