• Sat. Sep 28th, 2024

24×7 Live News

Apdin News

ആത്മഹത്യാ ഉപകരണം ഉപയോ​ഗിച്ച് യുവതിയുടെ ആത്മഹത്യ ; നിരവധി പേരെ കസ്റ്റഡിയിലെടുത്ത് സ്വിസ് പൊലീസ്

Byadmin

Sep 26, 2024


സാർക്കോ സൂയിസൈഡ് പോഡ് എന്ന് പേരുള്ള ആത്മഹത്യാ ഉപകരണം ഉപയോ​ഗിച്ച് യുവതി ആത്മഹത്യ ചെയ്തതി പിന്നാലെ ധാരാളം പേരെ കസ്റ്റഡിയിലെടുത്ത് സ്വിസ് പൊലീസ്. ആത്മഹത്യാപ്രേരണ, ആത്മഹത്യയെ പിന്തുണയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെന്ന് ഷാഫൗസൺ പൊലീസ് അറിയിച്ചു. 1990കൾ മുതൽ ആത്മഹത്യക്ക് പിന്തുണ നൽകിയിരുന്ന ഓസ്ട്രേലിയൻ ഫിസിഷ്യൻ ഫിലിപ്പ് നിറ്റ്ഷ്കെയുടെ ആശയമാണ് സാർക്കോ സൂയിസൈഡ് പോഡ് എന്ന മെഷീൻ

ദ ലാസ്റ്റ് റിസോർട്ടിൻ്റെ സഹപ്രസിഡൻ്റ് ഫ്ലോറിയൻ വില്ലെറ്റ്, ഒരു ഡച്ച് പത്രപ്രവർത്തകൻ, രണ്ട് സ്വിസ് പൗരന്മാർ തുടങ്ങി നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ജെർമ്മനിയുടെ അതിർത്തിയിലുള്ള ഷാഫൗസണിലെ വടക്കൻ കൻ്റോണിൽ സാർക്കോ സൂയിസൈഡ് പോഡ് വിന്യസിച്ചതായി പൊലീസ് പറഞ്ഞു.

64 വയസുള്ള ഒരു അമേരിക്കൻ യുവതിയാണ് സാർക്കോ ഉപയോ​ഗിച്ച് ആത്മഹത്യ ചെയ്തതെന്ന് സാർക്കോ സൂയിസൈഡ് ക്യാപ്സൂൺ നിർമാതാക്കളായ ദി ലാസ്റ്റ് റിസോർട്ട് അധികൃതർ പറയുന്നു.ഈ യുവതിയെ മാനസികാരോ​ഗ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.

മരിക്കാൻ തീരുമാനിച്ച ഒരു വ്യക്തി സാർക്കോ സൂയിസൈഡ് പോഡിലേക്ക് പ്രവേശിക്കുന്നതോടെ ക്യാബിനിലെ ഓക്സിജന്റെ അളവ് കുറച്ച് നൈട്രജൻ വാതകം നിറയ്ക്കും. അപ്പോൾ അയാൾ പതിയെ മയക്കത്തിലാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുന്നതുമാണ് സാർക്കോ പോഡിന്റെ രീതി.

The post ആത്മഹത്യാ ഉപകരണം ഉപയോ​ഗിച്ച് യുവതിയുടെ ആത്മഹത്യ ; നിരവധി പേരെ കസ്റ്റഡിയിലെടുത്ത് സ്വിസ് പൊലീസ് appeared first on ഇവാർത്ത | Evartha.

By admin