• Fri. Sep 27th, 2024

24×7 Live News

Apdin News

ഇംഗ്ലണ്ടിൽ മുത്തപ്പൻ വെള്ളാട്ടം: കടൽ കടന്ന് മുത്തപ്പ ഖ്യാതി

Byadmin

Sep 27, 2024


ഇംഗ്ലണ്ടിലെ മുത്തപ്പൻ സേവ സമിതിയുടെയും കെന്റ് ഹിന്ദു സമാജം കെന്റ് അയ്യപ്പ ടെമ്പ്ലിന്റെയും ആഭിമുഖ്യത്തിൽ ഇംഗ്ലണ്ടിലെ വിവിധ ഇടങ്ങളിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം സംഘടിപ്പിക്കുന്നു. ഈമാസം 28ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി ഒന്‍പതു മണി വരെയാണ് ശ്രീ മുത്തപ്പന്‍ വെള്ളാട്ടം സംഘടിപ്പിക്കുന്നത്.

ഉത്തരമലബാര്‍ മേഖലയില്‍ പ്രാഥമികമായി ആരാധിക്കപ്പെടുന്ന ശ്രീ മുത്തപ്പന്‍ ജാതി, മത, ദേശീയ വ്യത്യാസമില്ലാതെ എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നു. കണ്ണൂരിലെ പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം ഇന്ത്യയിലെ കേരളത്തിലെ ഈ ദേവതയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളില്‍ ഒന്നാണ്.

അന്നേദിനം സായാഹ്നം ആചാരപരമായ അഭ്യര്‍ത്ഥനയോടെ ആരംഭിക്കും. തുടര്‍ന്ന് പരമ്പരാഗത സംഗീതം, നൃത്തം, മുത്തപ്പന് വഴിപാടുകള്‍ എന്നിവ ഉള്‍പ്പെടുന്ന വെള്ളാട്ടം ചടങ്ങ് നടക്കും. ഭക്തര്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാനും പ്രസാദം സ്വീകരിക്കാനും അവസരമുണ്ട്.

By admin