ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2.71 ലക്ഷം പേർക്ക് കൂടി പുതിയതായി കോവിഡ്, 314 മരണങ്ങളും #January16

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,71,202 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 314 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. 1,38,331 പേർ രോഗമുക്‌തി നേടുകയും ചെയ്തു.

ഇന്ത്യയിൽ 15,50,377 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മൊത്തം മരണസംഖ്യ 4,86,066 ആണ്‌. ഇതുവരെയുള്ള ഒമൈക്രോൺ കേസുകളുടെ എണ്ണം 7,743 ആണ്.