• Fri. Sep 27th, 2024

24×7 Live News

Apdin News

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ‘തരംഗ്’; സ്റ്റേജ് ഇനങ്ങൾക്ക് നാളെ തിരി തെളിയും

Byadmin

Sep 26, 2024


മനാമ: ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ തരംഗിന്റെ സ്റ്റേജ് ഇനങ്ങൾക്ക് വ്യാഴാഴ്ച (സപ്തംബർ 26) തിരി തെളിയും. വൈകുന്നേരം 6 മണിക്ക് ഇസ ടൗൺ കാമ്പസിൽ ഉദ്ഘാടന ചടങ്ങു നടക്കും. 120 ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിൽ ഒന്നാണ്. സ്റ്റേജ് ഇനങ്ങൾ രാവും പകലുമായി ഒക്ടോബർ 1 വരെ നീണ്ടുനിൽക്കും. പിന്നീട് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ കലാശ്രീ, കലാരത്ന അവാർഡുകളും ഗ്രൂപ്പ് ചാമ്പ്യൻഷിപ് അവാർഡുകളും സമ്മാനിക്കും. കഴിഞ്ഞ രണ്ടാഴ്ചയായായി വിദ്യാർത്ഥികൾ സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും ഏർപ്പെട്ടു വരുന്നു.

 

ഇയ്യിടെ നാല് തലങ്ങളിലായി നടന്ന ഇംഗ്ലീഷ് ഉപന്യാസ രചനാ മത്സരത്തിൽ ഈസ ടൗൺ കാമ്പസിലെ എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. ഈ യുവജനോത്സവത്തിൽ വിദ്യാർത്ഥികൾ ആര്യഭട്ട, വിക്രം സാരാഭായ്, ജെ സി ബോസ്, സി വി രാമൻ എന്നിങ്ങനെ നാല് ഹൌസുകളിലായി കലാകിരീടത്തിനായി മത്സരിക്കുന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ കലോത്സവത്തിലെ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തത്തെയും അധ്യാപകരുടെ സംഘാടന മികവിനെയും അഭിനന്ദിച്ചു. ഇതിനകം നടന്ന ഡിബേറ്റ്, ക്വിസ് എന്നീ മത്സരങ്ങളുടെ ഫലങ്ങൾ അറിവായിട്ടുണ്ട്.

വിശദ വിവരം ചുവടെ:
എ ലെവൽ ഡിബേറ്റിൽ ഒന്നാം സമ്മാനം വിക്രം സാരാഭായ് ഹൗസിന് ലഭിച്ചു. ടീം അംഗങ്ങൾ : ഭവാനി മേനോൻ പുല്ലാട്ട് (12 കെ), ആരാധ്യ കാനോടത്തിൽ (12 എഫ്), അദ്വൈത് അജിത് കുമാർ (12 എച്ച്). തൻമയ് രാജേഷ് (12 ജെ), അഷ്ടമി ശങ്കർ (12 എൽ ), ശ്രേയ മനോജ് (12 എ) എന്നിവരടങ്ങുന്ന ആര്യഭട്ട ഹൗസിനാണ് രണ്ടാം സമ്മാനം.

ലെവൽ ബി ഡിബേറ്റിൽ ഒന്നാം സമ്മാനം വിക്രം സാരാഭായ് ഹൗസിന് ലഭിച്ചു. ടീം അംഗങ്ങൾ : ക്രിസ്വിൻ ബ്രാവിൻ (9 ജെ), അലൻ ഈപ്പൻ തോമസ് (9 ബി), അഭിനവ് ബിനു (10 ആർ). ആദിത് രാജുൽ (10 ഇ), അലൻ ബേസിൽ ബിനോ (10 ഡബ്ല്യു), മുഹമ്മദ് റെഹാൻ അൻവർ (10 ബി) എന്നിവർ ഉൾപ്പെട്ട സി വി രാമൻ ഹൗസിനാണ് രണ്ടാം സമ്മാനം.

ലെവൽ സി ഡിബേറ്റിൽ, നൈൽ നാസ് (8 ജി), ദീപാൻഷി ഗോപാൽ (7 കെ), സായ് പരിണിത സതീഷ് കുമാർ (8 ഐ) എന്നിവരടങ്ങിയ വിക്രം സാരാഭായ് ഹൗസിന് ഒന്നാം സമ്മാനം ലഭിച്ചു. മുഹമ്മദ് അദ്‌നാൻ എരഞ്ഞിക്കൽ (8 ജി), സാൻവി ചൗധരി (6 ക്യു), സിദ്ധാർത്ഥ് എംബി (6 ഇ) എന്നിവരടങ്ങിയ സി വി രാമൻ ഹൗസിനാണ് രണ്ടാം സമ്മാനം.

ലെവൽ എ ക്വിസ് മത്സരത്തിൽ അമിത് ദേവൻ (12 എം), ജോയൽ ജോസഫ് (12 ഐ), ഫ്ലോറൻസ ഏഞ്ചൽ പെരേര (11 ക്യു) എന്നിവരടങ്ങുന്ന സി വി രാമൻ ഹൗസിന് ഒന്നാം സമ്മാനം ലഭിച്ചു. നവനി സ്മിജു (12 കെ ), മോഹിത് സേത്തി (12 എഫ്), അഹമ്മദ് അബ്ദുർ റഹീം ഫാറൂഖി (12 എച്ച്) എന്നിവർ ഉൾപ്പെട്ട ആര്യഭട്ട ഹൗസിനാണ് രണ്ടാം സമ്മാനം.

ലെവൽ ബി ക്വിസ് മത്സരത്തിൽ, രോഹിൻ രഞ്ജിത്ത് (10 വി), നിരഞ്ജൻ വി അയ്യർ (10 ഇ), അങ്കിത് വിക്രംഭായ് (10 ബി) എന്നിവരടങ്ങുന്ന ആര്യഭട്ട ഹൗസിന് ഒന്നാം സമ്മാനം ലഭിച്ചു. മുഹമ്മദ് ഷമ്മാസ് (10 വി), ഗോകുൽ ദാസ് (9 സി), റൈസ സബ്രീൻ (10 ജി ) എന്നിവർ ഉൾപ്പെട്ട വിക്രം സാരാഭായ് ഹൗസിനാണ് രണ്ടാം സമ്മാനം.

ലെവൽ സി ക്വിസ് മത്സരത്തിൽ ആവണി സുധീഷ് ദിവ്യ (8 എസ് ), അദ്വിക സിജു (6 എച്ച്), സാൻവി ചൗദരി (6 ക്യു) എന്നിവരടങ്ങുന്ന സി വി രാമൻ ഹൗസിന് ഒന്നാം സമ്മാനം ലഭിച്ചു. നൈൽ ദാസ് (8 ജി), മെഹ്‌റിൻ ഫയാസ് (8 കെ), ആദർശ് രമേഷ് (7 എഫ്) എന്നിവരടങ്ങിയ വിക്രം സാരാഭായ് ഹൗസിനാണ് രണ്ടാം സമ്മാനം.

ലെവൽ ഡി ക്വിസ് മത്സരത്തിൽ പുണ്യ ഷാജി (4 ജി), ഇഷാൻ കൃഷ്ണ (5 ഐ), അമൃത സുരേഷ് (5 എസ്) എന്നിവർ ഉൾപ്പെട്ട വിക്രം സാരാഭായ് ഹൗസിന് ഒന്നാം സമ്മാനം ലഭിച്ചു. ഫിയോൺ ഫ്രാങ്കോ ഫ്രാൻസിസ് (5 എൽ), ജമീൽ ഇസ്ലാം (5 എ), സഹർഷ് ഗുപ്ത (5 എ) എന്നിവർ ഉൾപ്പെട്ട സി വി രാമൻ ഹൗസിനാണ് രണ്ടാം സമ്മാനം.

By admin