• Sun. Jul 20th, 2025

24×7 Live News

Apdin News

ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി | PravasiExpress

Byadmin

Jul 20, 2025





തിരുവനന്തപുരം: ഗവര്‍ണ്‍ രാജേന്ദ്ര അര്‍ലേക്കറുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സര്‍വകലാശാലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉള്‍പ്പെടെ ദൂരീകരിക്കുക ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച. വൈകിട്ട് 3.30ഓടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു. സര്‍വകലാശാലാ വിഷയങ്ങളിലടക്കം സംസ്ഥാന സര്‍ക്കാരും രാജ്ഭവനും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയുള്ള കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഗവര്‍ണര്‍ പൊതുപരിപാടികളില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതാണ് ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പോരിലേക്ക് നയിച്ചത്.

രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ വി സ് സസ്‌പെന്‍ഡ് ചെയ്തതും അനില്‍കുമാര്‍ അത് അംഗീകരിക്കാതെ ഓഫീസിലെത്തുന്നത് തുടരുകയും ചെയ്തത് പ്രതിസന്ധി രൂക്ഷമാക്കി. കേരള, സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തില്‍ ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. കേരള സര്‍വകലാശാലാ വി സി നിയമനം, താത്ക്കാലിക വി സിമാരുടെ നിയമനം, സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്.



By admin