Posted By: Nri Malayalee
August 10, 2024

സ്വന്തം ലേഖകൻ: പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിൻ്റെ ഓസ്ട്രിയയിലെ സംഗീത പരിപാടിക്കിടെ ആക്രമണം നടത്താൻ പദ്ധതിയിട്ട സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ഇറാഖ് പൗരനാണ് അറസ്റ്റിലായത്.
സംഭവത്തിൽ പിടിയാലാകുന്ന മൂന്നാമത്തെ ആളാണിത്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന 19-കാരനായ ഓസ്ട്രിയൻ പൗരനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. 19-കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കരുതുന്ന വ്യക്തിയാണ് പിടിയിലായ രണ്ടാമത്തെയാള്‍.
വിയന്നയിലെ പരിപാടിയിൽ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ടെയ്ലർ സ്വിഫ്റ്റിൻ്റെ മൂന്ന് പരിപാടികൾ റദ്ദാക്കിയിരുന്നു. കൂട്ടക്കൊലയായിരുന്നു ഇവരുടെ ഉദ്ദേശമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ഏകദേശം 1,70,000 ആളുകളെ പ്രതീക്ഷിച്ചിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. മുഴുവൻ ടിക്കറ്റുകളും നേരത്തെ വിറ്റുപോയിരുന്നു. ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.