• Tue. Dec 2nd, 2025

24×7 Live News

Apdin News

പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ ‘ഗാന സല്ലാപം’ സംഘടിപ്പിക്കുന്നു

Byadmin

Dec 2, 2025


മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാര്‍ പാട്ടും പറച്ചിലുമായൊരു വാരാന്ത്യരാവ് എന്ന പുതിയൊരു സംഗീത പരിപാടിക്ക് തുടക്കം കുറിക്കുന്നു. പാട്ടു പാടുന്നവര്‍ക്കും
ആസ്വാദകര്‍ക്കുമായാണ് ഇത്തരത്തിലൊരു സംഗീത സദസ്സ് പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ ഒരുക്കുന്നത്.

പ്രവാസ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും സജീവമായിരുന്ന പാട്ടു രാവുകള്‍ ബഹ്റൈനില്‍ പുനസൃഷ്ടിക്കുകയാണ്. ഡിസംബര്‍ 4 വ്യാഴാഴ്ച്ച വൈകുന്നേരം 7.30ന്, അദ്ലിയ ഓറ ആര്‍ട്ട് സെന്ററില്‍ ‘ഗാന സല്ലാപത്തിന്റെ’ ആദ്യ എപ്പിസോഡ് സംഘടിപ്പിക്കും.

പരിമിതമായ ആസ്വാദകരെയും, പാട്ടുകാരെയും മാത്രമേ ഓരോ എപ്പിസോഡിലും ഉള്‍പ്പെടുത്താന്‍ സാധിക്കൂ എന്നതിനാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും ഈ പരിപാടിയില്‍ പങ്കെടുക്കാനുള്ള മുന്‍ഗണന. ഗാന സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനുമായി +973 34353639, +973 34646440, +973 33610836 ഈ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു.

 

The post പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ ‘ഗാന സല്ലാപം’ സംഘടിപ്പിക്കുന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin