• Mon. Sep 30th, 2024

24×7 Live News

Apdin News

പുഷ്പന്റെ വിയോ​ഗത്തിൽ പ്രവാസി സം​ഘടനകൾ അനുശോചിച്ചു | Pravasi | Deshabhimani

Byadmin

Sep 30, 2024



ജിദ്ദ > കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ വിയോ​ഗത്തിൽ പ്രവാസി സം​ഘടനകൾ അനുശോചിച്ചു. കൂത്തുപറമ്പ് പോരാട്ടത്തിലെ മറ്റ് അഞ്ച് രക്തസാക്ഷികള്‍ക്കൊപ്പം ചേര്‍ന്ന സഖാവ് പുഷ്പനെ എക്കാലവും പാര്‍ട്ടിയും കേരളത്തിലെ ജനങ്ങളും എന്നും ഓര്‍ക്കുമെന്നും, കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവും, മനകരുത്തും രാഷ്ട്രീയ ബോധ്യവും സൂക്ഷിച്ചിരുന്ന നേതാവായിരുന്നു സഖാവ് പുഷ്പനെന്നും ജിദ്ദ നവോദ കേന്ദ്ര കമ്മറ്റി അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

വിട്ടുപിരിഞ്ഞത് ഉത്തമ പോരാളി

റിയാദ് > അനീതിക്കെതിരെയുള്ള പോരാട്ടത്തിൽ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പ്പന്റെ വിയോഗം അടങ്ങാത്ത വേദനയാണെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായല്ലാതെ പുഷ്പനെ നാട് കണ്ടിട്ടില്ല.

സ്വാർത്ഥ മോഹങ്ങളില്ലാതെ നാടിനു വേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു പുഷ്പ്പനെ നയിച്ചിരുന്നത്. വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു പുഷ്പൻ്റേത്. 24ആം വയസ്സിൽ ഭരണകൂടം തല്ലികെടുത്തിയ ഈ വിപ്ലവകാരിയുടെ ജീവിതം പുതു തലമുറക്ക് എന്നും പഠന വിധേയമാക്കാൻ ഉതകുന്നതാണെന്നും കേളി സെക്രട്ടറിയേറ്റ് അനുശോചന കുറിപ്പിൽ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin