• Sat. Nov 23rd, 2024

24×7 Live News

Apdin News

പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണം: ‘ഡയസ്‌പോറ’ മാധ്യമ സെമിനാർ | Pravasi | Deshabhimani

Byadmin

Nov 23, 2024



അബുദാബി > സർവമേഖലകളിലും വികസനം സാധ്യമാക്കിയ പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണമെന്ന് ‘ഡയസ്‌പോറ ഇൻ ഡൽഹിയുടെ’ ഭാഗമായി അബുദാബിയിൽ സംഘടിപ്പിച്ച മാധ്യമസെമിനാർ. പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലോകം അതിവേഗം മാറുന്ന വർത്തമാനകാലത്ത് അരനൂറ്റാണ്ടുകാലമായി പ്രവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് മാത്രം മാറ്റം വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇതു തികഞ്ഞ അനീതിയാണ്. പ്രവാസികളിൽനിന്നും ഈടാക്കുന്ന അമിത വിമാനനിരക്കിന്റെ കാര്യത്തിലും വോട്ടവകാശത്തിലും കോടതിയുടെ ശക്തമായ ഇടപെടലും നിർദേശങ്ങളുമുണ്ടായിട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ മനോഭാവം പ്രതിഷേധാർഹമാണ്. നാടിന്റെ സാമ്പത്തിക മേഖലകളിൽമാത്രമല്ല, വികസനം,വിദ്യാഭ്യാസം,ആരോഗ്യം,സംസ്‌കാരം തുടങ്ങിയ സർവമേഖലകളിലും പ്രവാസികളുടെ കയ്യൊപ്പുണ്ടെന്നും ഇത് ചെറുതായി കാണാനാവില്ലെന്നും സൈനുൽ ആബിദീൻ പറഞ്ഞു.

പ്രവാസി വോട്ടവകാശം, സീസൺ സമയത്തെ അനിയന്ത്രിത വിമാന നിരക്ക് എന്നീവിഷയങ്ങളിൽ ശാശ്വത പരിഹാരം തേടി വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന സമ്മിറ്റ് ഡിസംബർ അഞ്ചിന് ഡൽഹി കോൺസ്റ്റിട്യൂഷൻ ക്ലബ് ഹാളിൽ നടക്കും. കെഎംസിസി, ഇൻകാസ്, അബുദാബി കേരള സോഷ്യൽ സെന്റർ, ഇന്ത്യാ സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, ഡബ്ലുഎംസി തുടങ്ങി വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി ഹിദായത്തുള്ള പറപ്പൂർ, യേശുശീലൻ, ജോൺ പി വർഗീസ്, എഎം അൻസാർ, ജനറൽ സെക്രട്ടറി സിഎച്ച് യൂസുഫ്, ട്രഷറർ അഹമ്മദ് ബല്ലാകടപ്പുറം തുടങ്ങിയവർ സംസാരിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin