മനാമ: ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിലെ ആദരണീയ വ്യക്തിത്വവും ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ (എപിഎബി) സ്ഥാപകനും, മുന്‍ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായിരുന്ന ബംഗ്ലാവില്‍ ഷെരീഫിന്റെ നിര്യാണത്തില്‍ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ അനുശോചനയോഗം സംഘടിപ്പിച്ചു.
പ്രവാസികള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും, സംഘടനയ്ക്ക് ശക്തമായ അടിത്തറ നല്‍കുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടും. പ്രവര്‍ത്തനരംഗത്തെ അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലതയും സ്‌നേഹവും എല്ലാവര്‍ക്കും ഒരു മുതല്‍ക്കൂട്ടായിരുന്നുവെന്നും അസോസിയേഷന്‍ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വേര്‍പാട് ആലപ്പുഴ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് അനുശോചന യോഗത്തില്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രിയപ്പെട്ട ഷെരീഫ് സാറിന്റെ വേര്‍പാടില്‍ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വേദന താങ്ങാന്‍ സര്‍വ്വശക്തന്‍ ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും എപിഎബി ഭാരവാഹികള്‍ അറിയിച്ചു.
The post ബംഗ്ലാവില്‍ ഷെരീഫിന്റെ നിര്യാണത്തില്‍ എപിഎബി അനുശോചനയോഗം സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.