• Fri. Apr 19th, 2024

24×7 Live News

Apdin News

യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ : വിമാനത്താവളങ്ങളിൽ നേരത്തെ എത്തിച്ചേരാനും ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും നിർദ്ദേശം

Byadmin

Apr 16, 2024


യുഎഇയിലുടനീളം അസ്ഥിരമായ കാലാവസ്ഥയെ അഭിമുഖീകരിക്കുമ്പോൾ യാത്രക്കാർ വിമാനത്താവളങ്ങളിൽ നേരത്തെ എത്തിച്ചേരാനും ഫ്ലൈറ്റ് സ്റ്റാറ്റസ് ഇടയ്ക്കിടെ പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

ഇന്ന് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ദുബായ് വിമാനത്താവളം യാത്രക്കാർക്ക് ഇത്തരത്തിലുള്ള ഒരു ഉപദേശം നൽകിയത്. അസ്‌ഥിരമായ കാലാവസ്ഥ വിമാന ഷെഡ്യൂളുകളെ ബാധിക്കാൻ സാധ്യയുള്ളതിനാലുമാണ് ഈ മുന്നറിയിപ്പ്.
താമസക്കാരോടും വിനോദസഞ്ചാരികളോടും അവരുടെ ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് അവരുടെ എയർലൈനുകളുമായി പരിശോധിക്കാനും അവരുടെ ഫ്ലൈറ്റിനായി നേരത്തെ എത്തിച്ചേരാനും നിർദ്ദേശിച്ചിട്ടുണ്ട്.

മഴ പെയ്തതോടെ യുഎഇയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ട്രാഫിക്‌ ജാമുകളെ മറികടക്കാനും നിങ്ങൾ പുറപ്പെടുന്നതിന് മുമ്പ് അവസാന നിമിഷം സമ്മർദ്ദമില്ലെന്ന് ഉറപ്പാക്കാനുമുള്ള മികച്ച മാർഗമാണ് മെട്രോയിൽ കയറുന്നതെന്നും ദുബായ് അധികൃതർ ഓർമ്മിപ്പിച്ചു.

വേഗതയിലുള്ള കാറ്റ് , കനത്ത മഴ, ആലിപ്പഴവർഷം എന്നിവ നേരിടാൻ എമിറേറ്റുകളിലുടനീളമുള്ള അധികാരികൾ തയ്യാറെടുക്കുന്നതിനാൽ, മുൻകരുതലുകൾ എടുക്കാനും താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

By admin