യുഎഇയിൽ ഇന്ന് കോവിഡ് മരണമില്ല : 64 പുതിയ കോവിഡ് കേസുകളും 83 പേർക്ക് രോഗമുക്‌തിയും

യുഎഇയിൽ ഇന്ന് 2021 ഡിസംബർ 2 ന് 64 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

64 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 742,173 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,148 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 83 പേർ കൂടി വൈറസ് ബാധയെ അതിജീവിച്ചതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 737,107 ആയി. യുഎഇയിൽ നിലവിൽ 2,918 സജീവ കോവിഡ് കേസുകളാണുള്ളത്.