• Thu. Feb 27th, 2025

24×7 Live News

Apdin News

വ്യാജ റസിഡന്റ് പെർമിറ്റുമായി ഇറ്റലിയിൽ; മലയാളിയെ നാടുകടത്തി; കൺസൽറ്റൻസി സ്ഥാപന ഉടമ അറസ്റ്റിൽ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 27, 2025


Posted By: Nri Malayalee
February 26, 2025

സ്വന്തം ലേഖകൻ: ഇറ്റലിയിൽ വ്യാജ റസിഡന്റ് പെർമിറ്റ് നൽകി പണം തട്ടിയ കേസിൽ മലയാളിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പി.ആർ. രൂപേഷ് എന്നയാളെ കേരളത്തിൽനിന്നാണ് പിടികൂടിയത്. തട്ടിപ്പിനിരയായ മറ്റൊരു മലയാളി ഡിജോ ഡേവിസ് എന്ന യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.

വ്യാജ റസിഡന്റ് പെർമിറ്റുമായി ഇറ്റലിയിൽ പോയ ഡിജോ നാടുകടത്തപ്പെട്ട് കഴിഞ്ഞമാസം 25ന് ഡൽഹിയിലെത്തിയിരുന്നു. പിന്നാലെയാണ് പരാതി നൽകിയത്. 8.2 ലക്ഷം രൂപയാണ് ഡിജോയിൽനിന്ന് രൂപേഷ് തട്ടിച്ചതെന്ന് പരാതിയിൽ പറയുന്നു.

എംബിഎ ബിരുദധാരിയായ രൂപേഷ് വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങളുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ടിക്കറ്റ് ബുക്കിങ്ങും വീസ സേവനങ്ങളും നൽകുന്ന കൺസൽറ്റൻസി സ്ഥാപനവും കേരളത്തിൽ രൂപേഷിനുണ്ട്.

By admin