ഷാർജ > ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജയിൽ പുതിയ ഡിജിറ്റൽ നിയമം പുറപ്പെടുവിച്ചു. ഷാർജ എമിറേറ്റിനെ സ്‌മാർട്ട് ഡിജിറ്റൽ സിറ്റി ആക്കി മാറ്റുകയും, അന്തർദേശീയ തലത്തിൽ നേതൃത്വവും മത്സരശേഷിയും ഉറപ്പിക്കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ഡിജിറ്റൽ പരിവർത്തനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സർക്കാർ സ്ഥാപനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനും, സ്മാർട്ട് ഡിജിറ്റൽ സേവനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും പുതിയ നിയമം വഴി ഉദ്ദേശിക്കുന്നു.
ആക്രമണങ്ങളിൽ നിന്നോ അപകടസാധ്യതകളിൽ നിന്നോ വിവരങ്ങൾ സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമുള്ള സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക, ഇതിനായി ഒരു സൈബർ ടാസ്ക് ഫോഴ്‌സിനെ നിയമിക്കുക, ഡിജിറ്റൽ സേവനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് സർക്കാർ, സ്വകാര്യ മേഖലകളുടെ ഏകോപനം സാധ്യമാക്കുക, സർക്കാർ സ്ഥാപനങ്ങളിൽ ആധുനിക സാങ്കേതികവിദ്യകൾ, ഡാറ്റാ വിശകലന രീതികൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയുടെ ഒപ്റ്റിമൽ ഉപയോഗം ഉറപ്പാക്കാൻ സ്പെസിഫിക്കേഷനുകൾ വികസിപ്പിക്കുകയും അവ നടപ്പിലാക്കുന്നത് നിരീക്ഷിക്കുകയും ചെയ്യുക, ഡിജിറ്റൽ പരിവർത്തനം, വിവര സാങ്കേതിക വിദ്യ, വിവര സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് സർക്കാർ സ്ഥാപനങ്ങൾ സമർപ്പിക്കുന്ന എല്ലാ സംരംഭങ്ങളും പദ്ധതികളും പഠിക്കുകയും അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക, സർക്കാർ സേവനങ്ങൾ, പൊതു അന്വേഷണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോൺടാക്റ്റ് സെൻ്ററുകൾ വികസിപ്പിക്കുക, സർക്കാർ ജീവനക്കാർക്കുള്ള പരിശീലന കോഴ്‌സുകളിലൂടെയും പ്രോഗ്രാമുകളിലൂടെയും ഐടി സുരക്ഷ, ഡിജിറ്റൽ പരിവർത്തനം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിൽ പ്രത്യേക കഴിവുകൾ വികസിപ്പിക്കുക തുടങ്ങിയ ഒട്ടേറെ വിഷയങ്ങളാണ് പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത് .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ