• Sun. Jul 20th, 2025

24×7 Live News

Apdin News

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ കാറിന് തീപിടിച്ചതിനെ തുടർന്ന് ഗതാഗതക്കുരുക്ക്

Byadmin

Jul 19, 2025


ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ (311) മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചതിനെ തുടർന്ന് അബുദാബിയിൽ നിന്ന് ഷാർജയിലേക്കുള്ള പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

തീപിടിച്ചതിനെതുടർന്ന് കാറിൽ നിന്നും പുക ഉയരാൻ തുടങ്ങിയപ്പോൾ റോഡിൻറെ വലത് പാതയിൽ ഡ്രൈവർക്ക് നിർത്താനായെന്നും ദുബായ് സിവിൽ ഡിഫൻസ് ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. അതേസമയം സിവിൽ ഡിഫൻസും ദുബായ് പോലീസും പട്രോളിംഗ് നടത്തി സംഭവസ്ഥലത്തെ തിരക്ക് നിയന്ത്രിച്ചിരുന്നു.

എന്നിരുന്നാലും, ദുബായ് പോലീസ് ഇതുവരെ കാറിന് തീപിടിച്ചതിനെകുറിച്ചുള്ള ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല, കൂടാതെ ഗൂഗിൾ മാപ്‌സിൽ പ്രദേശത്തെ ഗതാഗതക്കുരുക്ക് ഇപ്പോഴും കാണിക്കുന്നുണ്ട്‌.

The post ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ കാറിന് തീപിടിച്ചതിനെ തുടർന്ന് ഗതാഗതക്കുരുക്ക് appeared first on Dubai Vartha.

By admin