• Wed. Dec 10th, 2025

24×7 Live News

Apdin News

സൗദിയിൽ ഭീകരവാദത്തിനു കൂട്ടുനിന്നാൽ 10.84 കോടി രൂപ പിഴ; ധനസഹായം നൽകുന്നവരും പെടും – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Dec 10, 2025


Posted By: Nri Malayalee
September 27, 2022

സ്വന്തം ലേഖകൻ: തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് കുറ്റക്കാർക്ക് പരമാവധി 10.84 കോടി രൂപ പിഴ (50,00,000 റിയാൽ) ചുമത്തും. തീവ്രവാദത്തിനു ധനസഹായം നൽകുന്നവർക്കും സമാന ശിക്ഷയുണ്ടാകും.

ധനകാര്യ സ്ഥാപനങ്ങളോ സംഘടനകളോ നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ കടുത്ത നടപടികൾ സ്വീകരിക്കും. നിയമം ലംഘിക്കുന്നവർക്ക് പ്രവർത്തന മേഖലയിൽ നിരോധനം ഏർപ്പെടുത്തും. സ്ഥാപന മേധാവിയോ സംഘടനാ ഭാരവാഹിയോ അംഗമോ ആണ് കുറ്റം ചെയ്തതെങ്കിൽ തൽസ്ഥാനത്തുനിന്നു മാറ്റും.

ശിക്ഷ ശക്തമാക്കുന്ന നിയമ ഭേദഗതിക്ക് മന്ത്രിതല കൗൺസിൽ അംഗീകാരം നൽകി. ശിക്ഷാ നടപടികളെക്കുറിച്ച് സൂപ്പർവൈസറി അതോറിറ്റി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫിനാൻസ് ഇന്റലിജൻസ് വിഭാഗത്തെ അറിയിച്ചിരിക്കണമെന്ന നിബന്ധനയോടെയാണ് അംഗീകാരം നൽകിയത്.

By admin