• Sat. Nov 2nd, 2024

24×7 Live News

Apdin News

7,000 ഉദ്യോ​ഗാർഥികൾക്കായി തൊഴിൽ പരീക്ഷകൾ നടത്തി ഒമാൻ തൊഴിൽ മന്ത്രാലയം | Pravasi | Deshabhimani

Byadmin

Oct 28, 2024



മസ്‌കത്ത് > ഒമാനിൽ 17 സർക്കാർ ഏജൻസികൾക്കായി 557 വ്യത്യസ്ഥ തൊഴിലവസരങ്ങളിലായി തൊഴിൽ മന്ത്രാലയം പരീക്ഷ നടത്തി. 7,000 ത്തിലധികം പേർ പരീക്ഷ എഴുതി.  ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെ അഫിലിയേറ്റഡ് ഡിപ്പാർട്ട്‌മെന്റുകളുടെ ആസ്ഥാനത്തിന് പുറമെ സീബിലെ എയർപോർട്ട് ഹൈറ്റ്‌സിലെ ആസ്ഥാനത്ത് ജോലി തേടിയെത്തുന്ന നിരവധി യുവാക്കൾക്കും യുവതികൾക്കുമാണ്

തൊഴിൽ മന്ത്രാലയം എഴുത്തുപരീക്ഷകളും വ്യക്തിഗത അഭിമുഖങ്ങളും നടത്തിയത്.

ഒമാനിലെ പുരുഷ-സ്ത്രീ ഉദ്യോ​ഗാർഥികൾക്കായി സെൻട്രൽ ഇലക്‌ട്രോണിക് എംപ്ലോയ്‌മെന്റ് സിസ്റ്റം വഴിയാണ് പരീക്ഷകൾ നടത്തിയതെന്ന് സർക്കാർ മേഖലയിലെ എംപ്ലോയ്‌മെന്റ് ആൻഡ് റീപ്ലേസ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ അബ്ദുല്ല ബിൻ സുൽത്താൻ അൽ സുനൈദി പറഞ്ഞു.  

ടെസ്റ്റുകളുടെയും വ്യക്തിഗത അഭിമുഖങ്ങളുടെയും അന്തിമ ഫലങ്ങൾ ഉടൻ ലഭിക്കുമെന്ന് അൽ സുനൈദി സൂചിപ്പിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin