Posted By: Nri Malayalee
September 1, 2024
സ്വന്തം ലേഖകൻ: യുഎ.ഇ.യിൽ പ്രവാസികൾക്കായി പ്രഖ്യാപിച്ച രണ്ടു മാസത്തെ പൊതുമാപ്പിന് തുടക്കം. ഇതോടെ, അനധികൃത താമസക്കാരായി കഴിയുന്നവർക്ക് പിഴയും ശിക്ഷയുമില്ലാതെ ഞായറാഴ്ച മുതൽ നാടണയാം. വീസാ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിയമപരമായി യുഎ.ഇ.യിൽ തുടരാനും അവസരമുണ്ട്.
റെസിഡൻസ് വീസയുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർ, വീസിറ്റിങ് വീസയിലെത്തി സ്വദേശത്തേക്ക് തിരിച്ചു പോകാത്തവർ എന്നിവർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം. അബുദാബിയിലെ ഇന്ത്യൻ എംബസി, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവിടങ്ങളിലെല്ലാം അപേക്ഷകർക്ക് പ്രത്യേക സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്.
ദുബായിൽ ആമർ സെന്ററുകൾ, അൽ അവീറിലെ ജയിലിലുള്ള പ്രത്യേക കേന്ദ്രം, താമസ കുടിയേറ്റകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി അപക്ഷേ സമർപ്പിക്കാം. ഒക്ടോബർ 30 വരെയാണ് പൊതുമാപ്പ് കാലാവധി.