Category: Pravasi News

ഇന്ത്യൻ സ്‌കൂൾ ഫ്രഞ്ച് ദിനം ആഘോഷിച്ചു

മനാമ> ഇന്ത്യൻ സ്കൂളിൽ ഫ്രഞ്ച് ഭാഷാ ദിനം വിവിധ സാംസ്കാരിക പരിപാടികളുമായി ഈസ ടൗണിലെ കാമ്പസിൽ ആഘോഷിച്ചു. മുഖ്യാതിഥി ഫ്രഞ്ച് എംബസി കൗൺസിലർ ഇമ്മാനുവൽ മെയർ, വിശിഷ്ടാഥിതികളായ അലയൻസ് ഫ്രാൻസെ ഡയറക്ടർ സൈദ് നോറിൻ, ഫ്രഞ്ച് എംബസി ലിംഗ്വിസ്റ്റിക് മിഷൻ ചുമതലയുള്ള എലോഡി വെനിയൽ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്രഞ്ച് ഭാഷയും സംസ്കാരവും അടുത്തറിയാൻ ഒരുക്കുന്ന പരിപാടിയിൽ ഇന്ത്യൻ സ്കൂൾ അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻ.എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, […]

ഇന്ത്യൻ സ്‌കൂൾ ഉറുദു ദിനം ആഘോഷിച്ചു

മനാമ > ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ഉറുദു വകുപ്പിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ഈസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഉറുദു ദിനം ആഘോഷിച്ചു. മുഖ്യാതിഥിയായി എസ് എം ഹുസൈനിയും , വിശിഷ്ടാതിഥിയായി മുഹമ്മദ് റഫീഖ് അകോൽവിയും പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻഎസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, മുഹമ്മദ് നയാസ് ഉല്ലാ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ […]

നൂറ് കോടി ഖൽബുകൾ കീഴടക്കാൻ ‘സമീർ’ വരുന്നു

ദുബായ്: ഗൾഫ് പ്രവാസത്തെ ആസ്പദമാക്കി ഇതുവരെ രൂപപ്പെട്ട സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു ചലച്ചിത്രം ഡിസംബർ മാസം തിയേറ്ററുകളിലെത്തുന്നു. ‘നൂറ് കോടി ഖൽബുകളിലേക്ക്’ എന്ന കൗതുകകരമായ തലവാചകത്തോടെ പുറത്തുവരുന്ന ‘സമീറി’ൽ അൽ ഐനിലെ സ്വൈഹാനിൽ ഒരു തക്കാളിത്തോട്ടത്തിൽ വർഷങ്ങൾ അകപ്പെട്ടു പോയ  ഒരു ചെറുപ്പക്കാരന്റെ അതിവിചിത്രമായ അനുഭവങ്ങളുടെയും ഭ്രമാത്മക കല്പനകളുടെയും സങ്കീർണ്ണജീവിതം വരച്ചുകാട്ടുകയാണ് രചയിതാവും സംവിധായകനുമായ റഷീദ് പാറക്കൽ. റഷീദ് നേരിട്ട സ്വന്തം ജീവിതം കോറിയിട്ട ‘ഒരു തക്കാളിക്കൃഷിക്കാരന്റെ സ്വപ്‌നങ്ങൾ’ എന്ന നോവലിൽ നിന്നാണ് തിരക്കഥ രൂപപ്പെടുത്തിയത്. അന്നത്തെ […]

ഒമാനിൽ ശക്തമായ കാറ്റും മഴയും: വ്യാപക നാശനഷ്ടം; താഴ്വരകളിൽ വെള്ളപ്പൊക്കം

മസ്‌കത്ത് : ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിച്ചു. കാറ്റും ശക്തമായിരുന്നു. ചില താഴ്വരകളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ഡാമുകളിൽ ജലനിരപ്പ് ഉയരുകയും ചെയ്തു. മസ്‌കത്തില്‍ രാവിലെ മഴ മാറി നിന്നെങ്കിലും അന്തരീക്ഷം മേഘാവൃതമായിരുന്നു. വൈകിട്ടോടെ മഴ പെയ്തു തുടങ്ങി. മുസന്ദം, ബുറൈമി, ബാത്തിന, ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലാണ് ശക്തമായ മഴ പെയ്തത്. രാജ്യത്തിന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനില്‍ ഉത്ഭവിച്ച ന്യൂനമര്‍ദം രാജ്യത്തെത്തിയതിനെ […]

യാസീൻ ഹസ്സന് യുഎഇ ഗോൾഡ് കാര്‍ഡ് വിസ

ദുബായ്> സി ആൻഡ് എച്ച് ഗ്ലോബൽ ഇൻവെസ്റ്റ്മെൻറ് എംഡിയും സിഇഒയുമായ യാസീൻ ഹസ്സന് യുഎഇ ഗവൺമെൻറ് നൽകുന്ന ഗോൾഡ് കാര്‍ഡ് റെസിഡൻസ് വിസ ലഭിച്ചു. യാസീനും ഭാര്യ നൈസി നവാസും യുഎഇ ഇമിഗ്രേഷൻ  അധികൃതരിൽ നിന്നും ഗോൾഡ് വിസ സ്വീകരിച്ചു. 6800 ഓളം വരുന്ന വിദേശ നിക്ഷേപകരിൽ നിന്ന് 100 ബില്യൻ ദിർഹം നിക്ഷേപമാണ് യുഎഇയിൽ ഉള്ളത്. അവർക്കാണ് ആദ്യഘട്ടത്തിൽ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. സി ആൻഡ് എച്ച് ഗ്ലോബൽ ഇൻവെസ്റ്റ്മെൻറ് എംഡിയും സിഇഒയുമായ യാസീൻ ഹസ്സന് […]

അബുദാബി കേരളോത്സവത്തിന് ഇന്ന് കൊടി ഉയരും

അബുദാബി> മലയാളിക്ക് അന്യം വന്നു പോകുന്ന നാട്ടുത്സവങ്ങളുടെ പ്രതീതി സൃഷ് ടിച്ചുകൊണ്ട് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കേരളോത്സവത്തിന് ഇന്ന് (വ്യാഴാഴ്ച) അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ കൊടി ഉയരും. കേരളത്തനിമ വിളിച്ചോതുന്ന ഗ്രാമീണാന്തരീക്ഷം സെന്റര്‍ അങ്കണത്തില്‍ ഒരുക്കും. വിവിധ ജില്ലകളിലെ തനത് ഭക്ഷണ വിഭവങ്ങളുടെ സ്റ്റാളുകള്‍ തന്നെയായിരിക്കും മുഖ്യ ആകര്‍ഷണം. സാംസ്‌കാരിക സംഘടനകളും പ്രമുഖ സ്ഥാപനങ്ങളും സ്റ്റാളുകള്‍ ഒരുക്കും. വീട്ടമ്മമാരുടേയും സെന്റര്‍ അംഗങ്ങളുടേയും നേതൃത്വത്തിലും ഭക്ഷണ പലഹാരങ്ങളും പാനീയങ്ങളും പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഉണ്ടായിരിക്കും. ഇതിനു പുറമെ […]

മാവൂരുകാർ ഒരുങ്ങി – മാവൂരോത്സവം നാളെ 

ദമ്മാം :കിഴക്കൻ പ്രവശ്യയിലെ മാവൂരും പരിസര പ്രദേശങ്ങളിലും ഉള്ള പ്രവാസികളുടെ കൂട്ടായ്മയായ മാവൂർ ഏരിയ പ്രവാസി സംഘത്തിൻറ്റെ  അഞ്ചാം വാർഷികം മാവൂരോത്സവം – 2019 വിപുലമായ പരിപാടികളോടെ നാളെ  ദമ്മാം അൽ നുസൈഫ്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും ഉച്ചക്ക് രണ്ടു മണിക്ക് തുടങ്ങുന്ന പരിപാടികൾ രാത്രി 12 മണി വരെ നീണ്ടു നിൽക്കും .പ്രശസ്ത സിനിമാ പിന്നണി ഗായകൻ വിത്സരാജ്‌ നയിക്കുന്ന ഗാനമേളയിൽ ,കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഗായിക ഗായകന്മാരായ, മാനസ മേനോൻ, കരീം അബ്ദുൽ, യൂനുസ് കണ്ണൂർ, മാനാർ […]

കുഴഞ്ഞ് വീണ് മരിച്ചു

മക്ക: ചാവക്കാട് കറുകമാട് സ്വദേശി വലിയകത്ത് അബ്ദുസലാം(48) ഹൃദയസ്തംഭനം മൂലം മക്കയിലെ അസീസിയയില്‍ താമസ്തലത്ത് കുഴഞ്ഞ് വീണ് മരിച്ചു. ഇരുപത്തിഅഞ്ച് വര്‍ഷമായി മക്കയിലെ ബിന്‍ ദാവൂദ് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ ബല്‍ക്കീസ്. മക്കള്‍: ഷിബിലി, നാജിയ, നദ. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചു മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് നിയമ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മക്കയിലെ സാമൂഹിക പ്രവര്‍ത്തകന്‍  മുജീബ് പുക്കോട്ടൂര്‍ അറിയിച്ചു.

ചാര്‍ട്ടേഡ് അക്കൗണ്ന്റ് വാര്‍ഷിക സമ്മേളനം 29ന്

മനാമ>  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ബഹ്‌റൈന്‍ ചാപ്റ്ററിന്റെ (ബിസിഐസിഎഐ) വാര്‍ഷിക സമ്മേളനം ഈ മാസം 29,30 തീയതികളില്‍ മനാമ ഡിപ്ലെമാറ്റ് റാഡിസണ്‍ ഹോട്ടലില്‍ ചേരും. വ്യവസായ വാണിജ്യ വിനോദ സഞ്ചാര മന്ത്രി സായെദ് അല്‍ സയാനിയുടെ രക്ഷാധികാരത്വത്തിലാണ് സമ്മേളനം.മുന്‍ കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ‘തടസ്സപ്പെടല്‍, വളര്‍ച്ചയ്ക്ക് ഒരു ഉത്തേജകം’ എന്ന വിഷയത്തില്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 350 ഓളം പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി […]

വാഹനാപകടം: മലയാളി ഡ്രൈവർക്ക് 29 ലക്ഷം പിഴ വിധിച്ച് സൗദി കോടതി

റിയാദ്: രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ മലയാളി യുവാവിന് 29 ലക്ഷം രൂപ പിഴ വിധിച്ച് സൗദി അറേബ്യയിലെ കോടതി. വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് സൗദി പൗരന്മാർ മരിച്ച സംഭവത്തില്‍ രണ്ടുവർഷത്തിന് ശേഷമാണ് വിധി. റിയാദിന് സമീപം ദവാദ്മിയിൽ രണ്ടുവർഷമായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശി വിപിനാണ് വന്‍തുക പിഴ ശിക്ഷ ലഭിച്ചത്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഈ തുക നൽകിയാല്‍ മാത്രമാണ് വിപിന് ജയിലിൽ നിന്ന് മോചനം ലഭിക്കൂ. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിന്‍റെ ഡ്രൈവറായിരുന്നു […]