Category: Malayalam

കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയില്‍ ഉഗ്രസ്‌ഫോടനം;നിരവധി മരണം

ബെംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ക്വാറിയിൽ ഉഗ്ര സ്ഫോടനത്തിൽ പത്തോളം പേർ കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കിൽ രാത്രി 10.20 ഓടെയാണ് സംഭവം. ഇവിടുത്തെ ഒരു റെയിൽവേ ക്രഷർ യൂണിറ്റിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചെതെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറി ശിവമോഗ ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു. ഭൂചലനമാണെന്ന ഭീതിയിൽ ആളുകൾ വീടുകളിൽ പുറത്തേക്കിറങ്ങി ഓടി. കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നാടാണ് ശിവമോഗ. കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. ബിഹാർ സ്വദേശികളായ പത്തോളം തൊഴിലാളികളാണ് ക്വാറിിയിലുണ്ടായിരുന്നത്. […]

കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രനിര്‍ദേശം തള്ളി കര്‍ഷകര്‍

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്നും കർഷകരുടെ പുതിയ സമിതി രൂപവത്കരിച്ച ശേഷം ചർച്ച നടത്താമെന്നുമുള്ള കേന്ദ്രസർക്കാർ നിർദേശം തള്ളി കർഷകർ. വിവാദ കാർഷിക നിയമങ്ങൾ പൂർണമായി പിൻവലിക്കുന്നതു വരെ സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച ജനറൽ ബോഡി തീരുമാനിച്ചു. ബുധനാഴ്ച കർഷകരുമായി നടന്ന പത്താംവട്ട ചർച്ചയിലാണ് കേന്ദ്രം ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. എന്നാൽ ഉടൻ മറുപടി നൽകാൻ കർഷക സംഘടനകൾ തയ്യാറായില്ല. കൂടിയാലോചനകൾക്കു ശേഷം തീരുമാനം അറിയിക്കാമെന്ന നിലപാടാണ് കർഷകർ സ്വീകരിച്ചത്. തുടർന്ന് […]

നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 2.67 കോടി വോട്ടര്‍മാര്‍, പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2.67 കോടി വോട്ടർമാർ ഉൾപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് ഇനിയും അവസരമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1,37,79,263 സ്ത്രീ വോട്ടർമാരും 1,02,95,202 പുരുഷ വോട്ടർമാരുമാണുള്ളത്. ട്രാൻസജൻഡർമാരുടെ എണ്ണം 221 ആയി വർധിച്ചിട്ടുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 32,14,943 പേർ. ഇത്തവണ പുതുതായി വോട്ടുചെയ്യുന്നവർ 2.99 ലക്ഷം പേണ്ട്. 1.56 ലക്ഷം വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായും ടിക്കാറാം മീണ പറഞ്ഞു. […]

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപ്പിടിത്തം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

മുംബൈ: പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ താൻ സ്മരിക്കുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖംപ്രാപിക്കട്ടേയെന്ന് പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. Anguished by the loss of lives due to an unfortunate fire at Serum Institute of India. In this sad hour, my thoughts are with the families of those who lost their lives. […]

ഇൻജുറി ടൈമിൽ ​നേടിയ ​ഗോളിന്റെ കരുത്തിൽ ചെന്നൈയിനെ തോൽപ്പിച്ച് മോഹൻ ബ​ഗാൻ

ഫത്തോർഡ:ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്.സിയ്ക്കെതിരേ എ.ടി.കെ മോഹൻ ബഗാന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ടീം വിജയിച്ചുകയറിയത്. ഇൻജുറി ടൈമിൽ പകരക്കാരനായി വന്ന ഡേവിഡ് വില്യംസാണ് ടീമിനായി വിജയഗോൾ നേടിയത്. വില്യംസ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി. ഈ വിജയത്തോടെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മോഹൻബഗാൻ ഒന്നാം സ്ഥാനത്തുള്ള മുംബൈയുമായുള്ള അകലം വെറും രണ്ട് പോയന്റാക്കി കുറച്ചു. എന്നാൽ ചെന്നൈയിൻ ആറാം സ്ഥാനത്തുതന്നെ തുടരുന്നു. മത്സരം തുടങ്ങി രണ്ടാം മിനിട്ടിൽ […]

കാര്‍ ആക്രമിച്ച്‌ പണം തട്ടാന്‍ ശ്രമം: ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍

കല്‍പ്പറ്റ: കോഴിക്കോട്‌- ബംഗളുരു ദേശീയപാതയില്‍ മീനങ്ങാടി പാതിരിപ്പാലത്ത്‌ കാറിനു മുന്നിലേക്കു മിനിലോറി ഓടിച്ചുകയറ്റി പണം തട്ടാന്‍ ശ്രമിച്ച 15 അംഗ ക്വട്ടേഷന്‍ സംഘത്തിലെ തൃശൂര്‍ സ്വദേശിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തൃശൂര്‍ വരാന്തപ്പള്ളി നൊട്ടപ്പള്ളി ചന്ദ്രന്റെ മകന്‍ സിനീഷി (32)നെയാണ്‌ മീനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അബ്‌ദുള്‍ ഷെരീഫ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സിനീഷിന്റെ ഉടമസ്‌ഥതയിലുള്ള കെ.എല്‍. 17 ജി. 3199 നമ്പര്‍ ടെമ്പോ ട്രാവലറിലാണ്‌ കവര്‍ച്ചാസംഘം കാറിനെ പിന്തുടര്‍ന്നത്‌. ഈ ടെമ്പോ ട്രാവലറും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ജനുവരി 13-ന്‌ […]

ഭക്ഷണം കഴിക്കാന്‍ ചെല്ലാത്തതിന്‌ വെടിവച്ചു; പ്രതി റിമാന്‍ഡില്‍

കൊഴിഞ്ഞാമ്പാറ: പൊങ്കലാഘോഷത്തിന്‌ എത്തിയ അതിഥിക്ക്‌ വെടിയേറ്റതിനെത്തുടര്‍ന്ന്‌ അറസ്‌റ്റിലായ സുഹൃത്ത്‌ വണ്ണാമട ആറാം മൈല്‍ സ്വദേശി എം. അരുണ്‍ പ്രകാശി(34)നെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. വണ്ണാമട നടരാജകൗണ്ടര്‍ കോളനിയിലെ എം. നാഗരാജനാ(55)ണ്‌ എയര്‍ഗണ്ണില്‍നിന്ന്‌ വെടിയേറ്റത്‌. കഴിഞ്ഞദിവസം കൊഴിഞ്ഞാമ്പാറ പോലീസ്‌ അറസ്‌റ്റുചെയ്‌ത പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ട്‌ വരാത്തതിന്റെ വിദ്വേഷമാണ്‌ വെടിയുതിര്‍ക്കാന്‍ കാരണമെന്ന്‌ പോലീസ്‌ പറഞ്ഞു. ജനുവരി 15-നാണ്‌ കേസിനാസ്‌പദമായ സംഭവം. അരുണ്‍പ്രകാശ്‌ പൊങ്കലിനു നാഗരാജനെ തന്റെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു. ഇരുവരും മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാന്‍ […]

വയോധികന്റെ പട്ടിണിമരണം: മകന്‍ അറസ്‌റ്റില്‍

മുണ്ടക്കയം (കോട്ടയം) : മാതാപിതാക്കളെ ഭക്ഷണം നല്‍കാതെ ആഴ്‌ചകളോളം മുറിയില്‍ പൂട്ടിയിട്ടതിനേത്തുടര്‍ന്നു പിതാവ്‌ മരിച്ച സംഭത്തില്‍ മകന്‍ അറസ്‌റ്റില്‍. വണ്ടന്‍പതാല്‍ അസംബനിയില്‍ തൊടിയില്‍ പൊടിയന്റെ (80) മരണവുമായി ബന്ധപ്പെട്ടാണു മകന്‍ റെജി അറസ്‌റ്റിലായത്‌. ഇയാള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തു. പൊടിയന്റെ മരണത്തേത്തുടര്‍ന്ന്‌ മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ച ഭാര്യ അമ്മിണി കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. മകന്‍ റെജിയും ഭാര്യയും വൃദ്ധമാതാപിതാക്കളെ പട്ടിണിക്കിട്ടതാണു കേസിനാസ്‌പദമായ സംഭവം. പൊടിയന്‍ പട്ടിണിയിലായിരുന്നെന്നു പോസ്‌റ്റ്‌മോര്‍ട്ടത്തിലും വ്യക്‌തമായി. മാസങ്ങളായി മതിയായ ഭക്ഷണം ലഭിക്കാതെ, ആന്തരാവയവങ്ങള്‍ […]

വടിവാള്‍ വിനീതുമായി പോലീസിന്റെ തെളിവെടുപ്പ്‌

ചെങ്ങന്നൂര്‍: എം.സി.റോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഉടമയെ കത്തികാട്ടി സ്വര്‍ണവും കാമറയും കാറും തട്ടിയെടുത്ത കേസിലെ പ്രതി വടിവാള്‍ വിനീതിനെ കസ്‌റ്റഡിയില്‍ വാങ്ങിതെളിവെടുപ്പിനായി ചെങ്ങന്നൂരില്‍ എത്തിച്ചു. വള്ളികുന്നം മുളയ്‌ക്കവിളയില്‍ ശ്രീപതി(28)യുടെ കാര്‍ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തിയ തേരകത്ത്‌ പടിക്കലാണ്‌ ആദ്യം തെളിവെടുപ്പ്‌ നടത്തിയത്‌. വീഡിയോഗ്രാഫറായ ശ്രീപതിയുടെ കാറാണ്‌ തട്ടിയെടുത്തത്‌. കഴിഞ്ഞ 12 ന്‌ പുലര്‍ച്ചെ എം.സി റോഡില്‍ ജില്ലാ ആശുപത്രി ജങ്‌ഷന്‌ സമീപം തേരകത്ത്‌ പടിക്കലായിരുന്നു സംഭവം. മോഷ്‌ടിച്ച ബൈക്കില്‍ എത്തിയ പ്രതി ചങ്ങനാശേരി […]

ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്തിവച്ചു

തിരുവനന്തപുരം: കാറുകളിലടക്കമുള്ള വാഹനങ്ങളിലെ ഗ്ലാസുകളില്‍ കര്‍ട്ടനും കറുത്ത സ്‌ക്രീനും ഒട്ടിക്കുന്നത്‌ തടയാന്‍ ആരംഭിച്ച ഓപ്പറേഷന്‍ സ്‌ക്രീന്‍ നിറുത്തിവയ്‌ക്കാന്‍ തീരുമാനം. ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണറാണ്‌ നിര്‍ദേശം നല്‍കിയത്‌. പൊതുവിലുള്ള ഗതാഗത നിയമ ലംഘങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാനും തത്‌കാലത്തേക്ക്‌ ഓപ്പറേഷന്‍ സ്‌ക്രീന്‍ നിറുത്താനുമാണ്‌ നിര്‍ദ്ദേശം. നിയമം നിലവില്‍ വന്ന ശേഷവും മന്ത്രിമാരുടെ കാറുകളില്‍ കറുത്ത സ്‌ക്രീനും കര്‍ട്ടനും ഒഴിവാക്കാതിരുന്നത്‌ വിവാദമായിരുന്നു.പൊതുജനങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ തീരുമാനം. വാഹനങ്ങളില്‍ കര്‍ട്ടനും കൂളിങ്‌ ഫിലിമും പാടില്ലെന്ന സുപ്രീം കോടതി വിധി കേരളത്തില്‍ പൂര്‍ണമായും നടപ്പാക്കിയിരുന്നില്ല. […]