ചാമ്പ്യന്‍സ് ലീഗില്‍ ബുധനാഴ്ച പൊടിപാറും പോരാട്ടങ്ങള്‍; റയല്‍, പി.എസ്.ജി, സിറ്റി, യുവെ കളത്തില്‍

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബുധനാഴ്ച സൂപ്പര്‍ പോരാട്ടങ്ങള്‍. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡും ഫ്രഞ്ച് ശക്തികളായ പി.എസ്.ജി.യും മുഖാമുഖം വരുമ്പോള്‍ മറ്റൊരു കളിയില്‍ അത്ലറ്റിക്കോ മഡ്രിഡ് യുവെന്റസുമായി ഏറ്റുമുട്ടും. ബുധനാഴ്ച രാത്രി 12.30-നാണ് കിക്കോഫ്. മാഞ്ചെസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക്, ടോട്ടനം ക്ലബ്ബുകളും കളത്തിലിറങ്ങുന്നുണ്ട്. സ്വന്തം തട്ടകത്തിലാണ് പി.എസ്.ജി. റയലിനെ നേരിടുന്നത്. ഫ്രഞ്ച് ലീഗില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്നുണ്ടെങ്കിലും സൂപ്പര്‍ താരങ്ങളായ നെയ്മര്‍, എഡിസന്‍ കവാനി, കൈലിയന്‍ എംബാപ്പെ എന്നിവര്‍ കളിക്കാനില്ലാത്തത് പി.എസ്.ജി.ക്ക് കനത്ത […]

അടുത്ത ഉത്തേജന പാക്കേജിന്റെ രൂപരേഖ തയ്യാറായി

ന്യൂഡല്‍ഹി: സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ അടുത്തഘട്ടം ‘ബുസ്റ്റര്‍ പ്ലാന്‍’ തയ്യാറായതായി ധനമന്ത്രാലയം. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. രാജ്യത്തിന്റെ വളര്‍ച്ച അഞ്ചുശതമാനത്തിലേയ്ക്ക് താഴ്ന്നതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയത്. ആദ്യത്തെ പ്രഖ്യാപനമുണ്ടായത് ഓഗസ്റ്റ് 23നാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും രാജ്യത്തെ വന്‍കിട നിക്ഷേപകര്‍ക്കും ഏര്‍പ്പെടുത്തിയ സര്‍ച്ചാര്‍ജ് പിന്‍വലിക്കുകയായിരുന്നു അന്ന് ചെയ്തത്. റിയല്‍ എസ്റ്റേറ്റ്, കയറ്റുമതി, ബാങ്ക് എന്നീ മേഖലകള്‍ക്കുള്ള ഉത്തേജന പാക്കേജായിരുന്നു ഈയിടെ ധനമന്ത്രി പ്രഖ്യാപിച്ചത്. ഈയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ […]

മലപ്പുറം ഡി.ഡി.ഇ. ഓഫീസിൽ ഫയൽ തിരയുമ്പോൾ ജീവനക്കാരന് പാമ്പുകടിയേറ്റു

മലപ്പുറം: ഡി.ഡി.ഇ. ഓഫീസിൽ ഫയലുകൾ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു. ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനാണ് (46) പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ഉടൻതന്നെ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷബാധ ഗുരുതരമല്ലാത്തതിനാൽ പ്രഥമശുശ്രൂഷ നൽകി വിടുകയുംചെയ്തു. ഡി.ഡി.ഇ. ഓഫീസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ജീവനക്കാർക്ക് പരാതിയുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞമാസം ഒരു ജീവനക്കാരിയുടെ ശബ്ദസന്ദേശം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മഴപെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടങ്ങളുടെ മേൽപ്പാളി പലയിടത്തും അടർന്നനിലയിലാണ്. മഴവെള്ളവും കക്കൂസ് മാലിന്യവും കലർന്നാണ് ഒഴുകിയിരുന്നത്. ഫയലുകൾ മുഴുവൻ വരാന്തയിൽ കൂട്ടിയിട്ടിരിക്കുകയാണ്. […]

തൃശ്ശൂര്‍ നഗരത്തില്‍ അനാശാസ്യം: നടത്തിപ്പുകാരി അറസ്റ്റില്‍

തൃശ്ശൂര്‍: നഗരത്തിലെ ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ മുഖ്യപ്രതിയും നടത്തിപ്പുകാരിയുമായ സ്ത്രീ കീഴടങ്ങി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി തളിക്കുളം കണ്ണോത്ത്പറമ്പില്‍ സീമ (42)യാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം ലോഡ്ജില്‍ നടന്ന റെയ്ഡില്‍ ഇവരുടെ കൂട്ടാളിയായ വയനാട് സ്വദേശി സക്കീനയെയും മൂന്നുപേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇരകളായ ആറ് ഇതരസംസ്ഥാന പെണ്‍കുട്ടികളെ ജാമ്യത്തില്‍ വിട്ടിരുന്നു. നിരവധി പെണ്‍വാണിഭക്കേസുകളിലെ പ്രതിയാണ് സീമ. 2016 മുതല്‍ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ പോലീസ് സ്റ്റേഷനുകളിലായി ഏഴ് സമാന കേസുകളുണ്ട്. Content Highlights: immoral trafficking in thrissur city, […]

കർണാടക എം.പി.ക്ക് ജാതിയുടെപേരിൽ സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തിൽ പ്രവേശനവിലക്ക്

ബെംഗളൂരു: കർണാടകത്തിൽ ബി.ജെ.പി. ലോക്‌സഭാംഗത്തിന് ജാതിയുടെപേരിൽ സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തിലേക്ക് പ്രവേശനം വിലക്കിയതായി ആരോപണം. പട്ടികജാതിസംവരണമണ്ഡലമായ ചിത്രദുർഗയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട മുൻമന്ത്രികൂടിയായ എ. നാരായണസ്വാമിയെയാണ് ഒരുസംഘം ആളുകൾ തടഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങൾവഴി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുമകൂരു ജില്ലയിലെ പാവഗഡ ഗ്രാമത്തിലുള്ള ഗൊല്ലറഹട്ടിയിൽ ആരോഗ്യരംഗത്ത് കൂടുതൽ സൗകര്യമൊരുക്കുന്നതിന് ഡോക്ടർമാരോടൊപ്പമാണ് തിങ്കളാഴ്ച നാരായണസ്വാമിയും സംഘവുമെത്തിയത്. ദളിത് വിഭാഗത്തിൽപ്പെട്ടവരെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്. നാരായണസ്വാമിയോടൊപ്പമുണ്ടായിരുന്നവർക്ക് പ്രവേശനം അനുവദിച്ചു. ജാതിയുടെപേരിൽ വിവേചനം കാണിക്കുന്നത് ശിക്ഷാർഹമാണെന്ന് നാരായണസ്വാമി ഓർമിപ്പിച്ചെങ്കിലും പ്രദേശവാസികൾ പിന്തിരിഞ്ഞില്ല. […]

പോലീസുകാർക്കെതിരേ പരാതിയുണ്ടായാൽ നിരപരാധിത്വം അവരവർതന്നെ തെളിയിക്കണം

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിയുണ്ടായാൽ നിരപരാധിയാണെന്നു തെളിയിക്കേണ്ട ഉത്തരവാദിത്വം പോലീസ് ഉദ്യോഗസ്ഥനുതന്നെയായിരിക്കും. അന്വേഷണകാലയളവിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തൽസ്ഥാനത്തുനിന്നു മാറ്റിനിർത്താൻ യൂണിറ്റ് മേധാവി നടപടിസ്വീകരിക്കണമെന്നും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശിച്ചു. മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ. ഏത് അവസ്ഥയിലും സഭ്യേതരമായ പദപ്രയോഗങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിക്കണം. പരാതിക്കാർക്ക് സഹാനുഭൂതി പകരുന്ന തരത്തിൽ പെരുമാറണമെന്നും നിർദേശത്തിൽ പറയുന്നു. സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ അധികാരപരിധിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് […]

സംസ്ഥാനത്ത് ആദ്യമായി എ.ഐ.എ.ഡി.എം.കെ അംഗം പഞ്ചായത്ത് പ്രസിഡന്റ് പദത്തിലേക്ക്

പീരുമേട്: സംസ്ഥാനത്ത് ആദ്യമായി എ.ഐ.എ.ഡി.എം.കെ.അംഗം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കാണ് എ.ഐ.എ.ഡി.എം.കെ. അംഗം എസ്.പ്രവീണ തിരഞ്ഞെടുക്കപ്പട്ടത്. പഞ്ചായത്തിലെ ഒന്നാംവാർഡിനെ പ്രതിനിധീകരിച്ചാണ് എസ്.പ്രവീണ ഭരണസമിതിയിലെത്തിയത്. പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ രജനി വിനോദിനെതിരേ യു.ഡി.എഫ്. നൽകിയ അവിശ്വാസ പ്രമേയം പാസായതിനെത്തുടർന്നാണ്‌ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. 17-അംഗ ഭരണസമിതിയിൽ രണ്ടംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂറുമാറ്റനിയമ പ്രകാരം അയോഗ്യരാക്കിയിരുന്നു. അതോടെ കക്ഷിനില എൽ.ഡി.എഫ്.-7, കോൺഗ്രസ്-7, എ.ഐ.എ.ഡി.എം.കെ. ഒന്ന് എന്നിങ്ങനെയായി. പ്രാദേശികധാരണ പ്രകാരം എ.ഐ.എ.ഡി.എം.കെ. യു.ഡി.എഫിനൊപ്പമായിരുന്നു. പഞ്ചായത്തിൽ പ്രസിഡന്റുസ്ഥാനം പട്ടികജാതി വനിതാ […]

കൊല്‍ക്കത്താ വിമാനത്താവളത്തില്‍ മോദിയുടെ ഭാര്യ; സാരി സമ്മാനിച്ച് മമത

കൊല്‍ക്കത്ത:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടാനെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്താ വിമാനത്താവളത്തില്‍വെച്ച് ഒരു അപ്രതീക്ഷിത വ്യക്തിയെ കണ്ടുമുട്ടിയ സംഭവമാണ് ഇപ്പോൾ വാർത്ത.  പ്രധാനമന്ത്രിയുടെ ഭാര്യ യശോദാ ബെന്നിനെയാണ് മമത വിമാനത്താവളത്തിൽവെച്ച് ആകസ്മികമായി കണ്ടുമുട്ടിയത്. ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടക്കയാത്രയ്ക്കായി കൊല്‍ക്കത്താ വിമാനത്താവളത്തിലെത്തിയതായിരുന്നു യശോദാ ബെന്‍ എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.  മാധ്യമപ്രവര്‍ത്തകന്‍ ഇന്ദ്രോജിത് ഇരുവരും തമ്മില്‍ കണ്ടതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. West Bengal […]

ചന്ദ്രയാൻ ലാൻഡറുമായി ബന്ധം പുനസ്ഥാപിക്കാതെ താഴെയിറങ്ങില്ല; പാലത്തിന്റെ തൂണിൽ കയറി യുവാവിന്റെ പ്രകടനം

പ്രയാഗ്‌രാജ്:  നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള സമ്പര്‍ക്കം ഐഎസ്ആര്‍ഒ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാലത്തിന്റെ തൂണില്‍ കയറി നിന്ന് ഉത്തര്‍പ്രദേശുകാരന്റെ പ്രകടനം. ലാന്‍ഡറുമായുള്ള ആശയവിനിമയം തുടരാനായാല്‍ മാത്രമേ തിരിച്ചിറങ്ങൂ എന്ന വിചിത്രമായ ആവശ്യമുന്നയിച്ച് പ്രയാഗ് രാജ് സ്വദേശിയായ രജനികാന്താണ് ന്യൂ യമുന ബ്രിഡ്ജിന്റെ തൂണിന് മുകളില്‍ കയറിക്കൂടിയത്.  തിങ്കളാഴ്ച രാത്രിയാണ് രജനികാന്ത് തൂണില്‍ കയറിയത്. താഴെയിറങ്ങാന്‍ ഒരുക്കമല്ലെന്ന ഭീഷണിയുമായി മണിക്കൂറുകളോളം  ഇയാള്‍ ഉയരമുള്ള തൂണില്‍ ചെലവിട്ടു. പാലത്തിന് താഴെക്കൂടിയ ആളുകള്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. പിന്നീടിയാള്‍ ഒരു […]

മാനം കാക്കണം; ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 ഇന്ന്

മൊഹാലി: ക്രിക്കറ്റ് താരങ്ങളും പരിശീലകരും പിച്ചിലേക്ക് നോക്കുന്നതിനേക്കാള്‍ ഇപ്പോള്‍ മാനത്തേക്കാണ് നോക്കുന്നത്. മഴ പെയ്യുമോ എന്ന ആശങ്ക അവരെ വിടാതെ പിന്തുടരുന്നു. കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഒട്ടേറെ മത്സരങ്ങളില്‍ മഴ ഇടപെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരവും മഴ കൊണ്ടുപോയി. ബുധനാഴ്ച മൊഹാലിയില്‍ നടക്കേണ്ട രണ്ടാം ട്വന്റി 20 തടസ്സംകൂടാതെ നടക്കുമെന്ന പ്രതീക്ഷയിലാണെല്ലാവരും. മത്സരം വൈകീട്ട് ഏഴുമുതല്‍. മൊഹാലിയില്‍ ചൊവ്വാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ഒരു കളിപോലും തോല്‍ക്കാത്ത ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയും വലിയ വെല്ലുവിളിയല്ല. […]