Category: Malayalam

വൈപ്പിന്‍ കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷം സി.പി.എം.- സി.പി.ഐ ബന്ധത്തെ ബാധിക്കുന്നു

കൊച്ചി: വൈപ്പിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ്  സംഘര്‍ഷം സി.പി.എം.- സി.പി.ഐ മുന്നണി ബന്ധത്തെ ബാധിക്കുന്നു. എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ വാഹനം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് തര്‍ക്കം മുന്നണി ബന്ധത്തെ ബാധിക്കുന്ന നിലയിലേക്ക് വളര്‍ന്നത്. പി.രാജുവിനെ തടഞ്ഞതില്‍ പ്രതിഷേധിച്ച് പാലാരിവട്ടം മേല്‍പാലം സമര സമാപനത്തില്‍ നിന്ന് സി.പി.ഐ വിട്ടുനിന്നേക്കും. കഴിഞ്ഞ ദിവസമാണ് എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.  സംഘര്‍ഷത്തില്‍ പരിക്കേറ്റ ചില എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ […]

രാജ്യാന്തര രംഗത്തെ ഇന്ത്യന്‍ സൂര്യോദയം

ഭാരതീയര്‍ക്ക് ആശ്വാസവും ആഹ്ലാദവും പകരുന്നതാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള രാജ്യാന്തര കോടതി വിധി. അതിനപ്പുറം രാജ്യാന്തര രംഗത്ത് ഇന്ത്യയുടെ വന്‍ വിജയവും. ഏറെ ആകാംക്ഷയും പ്രാര്‍ഥനയുമായി ഭാരതം കാത്തിരിക്കുകയായിരുന്നു. നെതര്‍ലന്‍ഡ്സിലെ ഹേഗില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) യുടെ അന്തിമ വിധിക്കായി ലോകവും കാതോര്‍ത്തു. കാരണം കേസിലെ കക്ഷികള്‍ ഭാരതവും പാക്കിസ്ഥാനുമാണ് എന്നതുതന്നെ. മുന്‍ ഭാരത നാവിക സേനാംഗമായ കുല്‍ഭൂഷണ്‍ പാക്കിസ്ഥാനില്‍ അസ്വാസ്ഥ്യവും കലാപവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ് എന്നാരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2016 […]

പിഎസ്‌സിയേയും 'നമ്പര്‍വണ്ണാക്കി'

എത്രയോ നാളത്തെ നിരന്തരപരിശ്രമത്താലാണ് ഓരോ ഉദ്യോഗാര്‍ത്ഥിയും പിഎസ്സി പരീക്ഷയില്‍ വിജയിച്ച് റാങ്ക് പട്ടികയില്‍ കടന്നുകുടുന്നതെന്ന് പരീക്ഷ എഴുതുന്ന എല്ലാവര്‍ക്കും മനസ്സിലാകും. അതില്‍ യോഗ്യര്‍ മാത്രമേ ഇടംപിടിക്കുവെന്ന വിശ്വാസമാണ് ഓരോ ഉദ്യോഗാര്‍ത്തിയെയും ഈ കഠിന പരിശ്രമത്തിന് പ്രാപ്തനാക്കുന്നത്. ഇന്ത്യയിലെ ഏത് പബ്ലിക്സര്‍വ്വീസ് കമ്മീഷന്റെ പ്രവര്‍ത്തനവും സുതാര്യതയും പരിശോധിച്ചാല്‍ അതില്‍ ഏറ്റവും വിശ്വസനീയമായത് കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ തന്നെയായിരിക്കും എന്നതില്‍ കുറച്ചുകാലം മുന്നേവരെ സംശയം ഇല്ലായിരുന്നു. എന്നാല്‍ അതിലുള്ള വിശ്വാസവും പിണറായി സര്‍ക്കാരും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും തകര്‍ത്തുകളഞ്ഞു. യോഗ്യരായവരെ […]

പ്രളയനഷ്‌ടപരിഹാരത്തിന്‌ അപേക്ഷാപ്രളയം കിട്ടിയത്‌ രണ്ടര ലക്ഷം; തീര്‍പ്പായത്‌ 571

കൊച്ചി: പ്രളയനഷ്‌ടപരിഹാര അപേക്ഷകളില്‍ തീര്‍പ്പ്‌ അനന്തമായി വൈകുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ 30 വരെ കിട്ടിയത്‌ 2,60,269 അപേക്ഷകള്‍. പരിഹാരം കണ്ടത്‌ 571 എണ്ണത്തില്‍മാത്രം. പത്തനംതിട്ട ഒഴികെ മറ്റു 13 ജില്ലകളില്‍നിന്നുള്ള ഒരു അപേക്ഷയില്‍പോലും പരിഹാരമായില്ല.എറണാകുളം ജില്ലയില്‍നിന്നാണ്‌ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍- 1,06,319. തൃശൂര്‍ ജില്ല (58721)യും ആലപ്പുഴ (56514) ജില്ലയുമാണ്‌ തൊട്ടുപിന്നില്‍. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കുന്നത്‌.പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്കു നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ ആദ്യഘട്ടത്തില്‍ 2019 ജനുവരിവരെ 6648 അപേക്ഷ കിട്ടി. ഇതിനുള്ള […]

മഴ കനക്കുന്നു; 5 ജില്ലയില്‍ റെഡ്‌ അലെര്‍ട്ട്‌

തിരുവനന്തപുരം: രണ്ടു ദിവസമായി പെയ്യുന്ന മഴ അടുത്ത ദിവസങ്ങളില്‍ ശക്‌തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷാ തീരത്തിനു സമീപം രൂപംകൊള്ളുന്ന ന്യൂനമര്‍ദം ശക്‌തമാകുമെന്ന കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം ആശങ്കയും സൃഷ്‌ടിക്കുന്നുണ്ട്‌. ശക്‌തമായ ന്യൂനമര്‍ദം മഴയെ പേമാരിയാക്കും.ഒറ്റപ്പെട്ടാണെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി എല്ലാ ജില്ലയിലും മഴ കിട്ടുന്നുണ്ട്‌. ഇതു വരുംദിവസങ്ങളില്‍ ശക്‌തമാകും. 20 സെ.മീയില്‍ കൂടുതല്‍ മഴയ്‌ക്കു സാധ്യതയുള്ള ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്നലെ റെഡ്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചിരുന്നു. മലയോര മേഖലകളിലേക്ക്‌ യാത്രാവിലക്കുമുണ്ട്‌.കനത്ത മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത്‌ ഇന്നു […]

ഭൂമി പതിവുചട്ടം ഭേദഗതി ചെയ്യും മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെല്ലാം പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: ഭൂമി പതിവുചട്ടം (1964) ഭേദഗതി ചെയ്‌ത്‌, മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കു കുടികിടപ്പവകാശത്തിന്റെ പേരില്‍ പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. കൈയേറ്റഭൂമിയിലെ കെട്ടിടങ്ങള്‍ക്കു വെള്ളവും വൈദ്യുതിയും നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണിത്‌.നിര്‍ദിഷ്‌ട ഭേദഗതിപ്രകാരം 10 സെന്റ്‌ ഭൂമിയും 1000 ചതുരശ്രയടി കെട്ടിടവുമാണെങ്കില്‍ പട്ടയം നല്‍കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, ഈ പരിധി പോരെന്നു രണ്ടു സി.പി.എം. പ്രമുഖര്‍ സമ്മര്‍ദം ചെലുത്തിയതോടെ, 15 സെന്റ്‌ സ്‌ഥലവും 1200 ചതുരശ്രയടി കെട്ടിടവും എന്ന നിലയില്‍ മാനദണ്ഡം മാറ്റാനാണു നീക്കം. […]

ബ്രൂണോ ജീവനോടെയുണ്ട്‌, പ്രാണന്‍ നല്‍കിയവര്‍ക്കൊപ്പം!

തൊടുപുഴ: വണ്ടിയിടിച്ച്‌ അവശനിലയില്‍ വഴിയില്‍ക്കിടന്ന നായയെ ചികിത്സനല്‍കി ആരോഗ്യവാനാക്കി ബിപിന്‍ രാജും കൂട്ടുകാരും. ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായയ്‌ക്കാണ്‌ മൂന്നു യുവാക്കള്‍ രക്ഷകരായത്‌.കോലാനി നടുക്കണ്ടം ഇടക്കപ്പുഴ ബിപിന്‍ രാജിന്‌ ഏതാണ്ട്‌ ഒരു മാസം മുമ്പാണ്‌ നടുക്കണ്ടം ബിവറേജസ്‌ റോഡിനു സമീപത്തുനിന്ന്‌ അവശനിലയില്‍ നായയെ കിട്ടുന്നത്‌. മൂക്കില്‍നിന്നു ചോര യൊലിപ്പിച്ച്‌ റോഡരികില്‍ കിടക്കുകയായിരുന്നു. ടൗണിലേക്കു പോയപ്പോള്‍ കണ്ടെങ്കിലും ശ്രദ്ധിച്ചില്ല. പിന്നീട്‌ തിരിച്ചുവന്നപ്പോഴും നായ അനങ്ങാതെ കിടക്കുകയായിരുന്നു. ഇതോടെ അടുത്തെത്തി പരിശോധിച്ചു.അപ്പോള്‍ ജീവനുണ്ടെന്നു കണ്ടെത്തി. ഇതേ ഇനത്തില്‍പ്പെട്ട പെണ്‍നായ (പപ്പി) […]

കോലഞ്ചേരി പള്ളിയില്‍ യാക്കോബായ സഭാംഗത്തിന്റെ ശവസംസ്‌കാരം തടഞ്ഞു

കോലഞ്ചേരി: സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ സഭാംഗത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതു പോലീസ്‌ തടഞ്ഞു. സുപ്രീം കോടതി വിധി അനുസരിച്ച്‌, സെമിത്തേരിയില്‍ സംസ്‌കാരം നടത്താന്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തില്‍പ്പെട്ട വികാരിയുടെ അനുവാദം വേണമെന്നു ചൂണ്ടിക്കാട്ടിയാണ്‌ പോലീസ്‌ തടഞ്ഞത്‌. ഇക്കാര്യം നേരത്തേ പോലീസിനേയും റവന്യൂ അധികാരികളേയും ഓര്‍ത്തഡോക്‌സ്‌ വിഭാഗം അറിയിച്ചിരുന്നു.ഇടവകാംഗവും യാക്കോബായ സഭാംഗവുമായ വാളകം കുന്നയ്‌ക്കാല്‍ ഇരുമ്പായില്‍ അന്നമ്മ(96)യുടെ മൃതദേഹമാണ്‌ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാനാകാതെ യാക്കോബായ വിഭാഗത്തിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്തു സംസ്‌കരിച്ചത്‌. ഇന്നലെ രാവിലെ 11 നു […]

അനുരഞ്‌ജനമില്ല; ജോസഫും ജോസും രണ്ടായി യു.ഡി.എഫില്‍ തുടരും

കോട്ടയം: ചെയര്‍മാന്‍ സ്‌ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസി(എം)ലുണ്ടായ പൊട്ടിത്തെറി പരിഹരിക്കാനുള്ള ശ്രമം പി.ജെ. ജോസഫ്‌, ജോസ്‌ കെ. മാണി വിഭാഗങ്ങള്‍ ഉപേക്ഷിച്ചു. പിളര്‍പ്പ്‌ പൂര്‍ണമാക്കി രണ്ടു പാര്‍ട്ടിയായി മുന്നോട്ടുപോകും. ഇരുകൂട്ടരെയും യു.ഡി.എഫ്‌. ഘടകകക്ഷികളായി അംഗീകരിക്കും.കെ.എം. മാണിയുടെ വഹിച്ചിരുന്ന ചെയര്‍മാന്‍ സ്‌ഥാനം വിട്ടുകൊടുത്തുള്ള ഒത്തുതീര്‍പ്പിനില്ലെന്ന്‌ ഇരുവിഭാഗവും ഉറച്ച നിലപാടെടുത്തതാണു പിളര്‍പ്പിലെത്തിയത്‌. ജോസ്‌ കെ. മാണിയെ ജോസ്‌ വിഭാഗവും സി.എഫ്‌. തോമസിനെ ജോസഫ്‌ വിഭാഗവും ചെയര്‍മാനായി നിശ്‌ചയിച്ചതോടെ പിളര്‍പ്പ്‌ പൂര്‍ണമായി. ജോസ്‌ കെ. മാണി ചെയര്‍മാനായി ചുമതലയേല്‍ക്കുന്നതു ജോസഫ്‌ വിഭാഗത്തിന്റെ പരാതിയില്‍ […]

മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ നീക്കണം; വിമതവൈദികര്‍ പ്രത്യക്ഷസമരത്തില്‍

കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല തിരികെനല്‍കിയതിലും സഹായമെത്രാന്മാരെ പുറത്താക്കിയതിലും പ്രതിഷേധിച്ച്‌ ഒരുവിഭാഗം വൈദികരുടെ നേതൃത്വത്തില്‍ അനിശ്‌ചിതകാല ഉപവാസസമരം ആരംഭിച്ചു. അതിരൂപതയുടെ ആസ്‌ഥാനമായ ബിഷപ്‌സ്‌ ഹൗസിനുള്ളിലാണു സമരം.വ്യാജരേഖക്കേസ്‌ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഏതാനും വൈദികര്‍ ഇന്നലെ രാവിലെ കര്‍ദിനാളിനെ കണ്ടെങ്കിലും അന്വേഷണം നടക്കട്ടെ എന്നായിരുന്നു പ്രതികരണം. അതോടെ ഫാ. ജോസഫ്‌ പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ ബിഷപ്‌സ്‌ ഹൗസിന്റെ അകത്തളത്തില്‍ സമരം ആരംഭിച്ചു. വൈദികര്‍ അണിയിച്ച ഹാരമണിഞ്ഞ്‌ ഫാ. ജോസഫ്‌ […]