Category: Malayalam

ശശിക്കെതിരെ പീഡന പരാതി നൽകിയ വനിതാ നേതാവ് ഡിവൈഎഫ്ഐയിൽ നിന്നു രാജിവച്ചു; പൊട്ടിത്തെറി

ശശിക്കെതിരെ പീഡന പരാതി നൽകിയ വനിതാ നേതാവ് ഡിവൈഎഫ്ഐയിൽ നിന്നു രാജിവച്ചു; പൊട്ടിത്തെറി Published:16 June 2019 വിഷയത്തിൽ തനിക്ക് പിന്തുണ നൽകി‍യവരെ സംഘടനാ പദവികളിൽ തരംതാഴ്ത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചയാൾക്ക് പുതിയ പദവി നൽകിയതിലും പ്രതിഷേധിച്ചാണ് യുവതിയുടെ തീരുമാനം. പാലക്കാട്: ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായ പി.കെ ശശിക്കെതിരെ പീഡന പരാതി നൽകിയ വനിതാ നേതാവ് ഡിവൈഎഫ്ഐയിൽ‌ നിന്നും രാജിവച്ചു. സംഘടന‍യുടെ നിലപാടിൽ‌ പ്രതിഷേധിച്ച് രാജിവയ്ക്കുകയാണെന്ന് വ്യക്തമാക്കി ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ നേതൃത്വത്തിനു യുവതി കത്ത് […]

ഡല്‍ഹിയില്‍ 23കാരിയായ സ്‌പെയിന്‍ സ്വദേശിനിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതി അറസ്റ്റില്‍

രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക് സമീപം ഗുരുഗ്രാമില്‍ സ്‌പെയിന്‍ സ്വദേശിനിയായ 23കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. ഡല്‍ഹിയിലെ ഒരു ഐടി കമ്പനിയിലെ ഇന്റേണ്‍ ആയിരുന്നു ബലാത്സംഗത്തിന് ഇരയായ യുവതി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒരു പാര്‍ട്ടിക്ക് ശേഷമാണ് സംഭവം. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ സ്വദേശിയായ അജന്യനാഥ് ആണ് യുവതിയെ ബലാത്സംഗം ചെയ്തത് എന്ന് പോലീസ് പറയുന്നു. പ്രദേശത്തെ ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ പ്രൊഡക്ഷന്‍ മാനേജരാണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ബലാത്സംഗത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും […]

സി.ഐ നവാസിനെ കാണാതായ സംഭവം; അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും

കൊച്ചി: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിനെ കാണാതായ സംഭവത്തില്‍ ആരോപണ വിധേയനായ അസിസ്റ്റന്‍ഡ് കമ്മീഷ്ണര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. വകുപ്തല അന്വേഷണത്തിനു ശേഷമാകും നടപടി. നവാസും കമ്മീഷ്ണറുമായുള്ള വയര്‍ലെസ് സെറ്റിലൂടെ നടത്തിയ സംഭാഷണം പരിശോധിച്ചു വരികെയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ നവാന്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നാണ് പ്രതികരിച്ചത്. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം കൊച്ചിയില്‍ മടങ്ങിയെത്തിയ നവാസ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യമായി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. സേനയുടെ ആത്മവീര്യം തകര്‍ക്കുന്ന തരത്തില്‍ ഒന്നും പറയരുതെന്ന് ഉദ്യോഗസ്ഥര്‍ നവാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണ […]

താനോ കൂട്ടുകാരോ സഖാക്കളോ കാണാത്ത ബോർഡ് എങ്ങനെ വാഹനത്തിൽ വന്നു? കുത്തിതിരിപ്പിന്റെ രാഷ്ട്രീയം വിലപ്പോവില്ല; 'എക്‌സ് എം പി ബോർഡ്' എ സമ്പത്ത് കാറിൽ വെച്ചിട്ടില്ലെന്ന് ഡ്രൈവർ; ചിത്രം വ്യാജമെന്ന് ബോധ്യമായതോടെ പോസ്റ്റ് പിൻവലിച്ച് ബൽറാമും ഷാഫിയും അടക്കമുള്ളവർ; ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ലെന്ന് കെ എസ് ശബരിനാഥും; സോഷ്യൽ മീഡിയാ വിവാദത്തിൽ വിശദമായി പിന്നീട് പ്രതികരിക്കാമെന്ന നിലപാടിൽ എ സമ്പത്തും

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ‘എക്‌സ് എംപി ബോർഡ്’ വ്യാജമെന്ന് സൂചന. ചിത്രം വ്യാജമാകാമെന്ന് എ സമ്പത്ത് വ്യക്തമാക്കിയതിന് പിന്നാലെ വിവാദത്തിൽ കൂടുതൽ വ്യക്തത വരുത്തി എ സമ്പത്തിന്റെ ഡ്രൈവറും രംഗത്തെത്തി. താനോ കൂട്ടുകാരോ സഖാക്കളോ കാണാത്ത ഒരു ബോർഡ് എങ്ങനെ വാഹനത്തിൽ വന്നെന്ന് അറിയില്ലെന്ന് ഡ്രൈവർ പ്രസാദ് ഏലംകുളം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. കുത്തിതിരിപ്പിന്റെ രാഷ്ട്രീയം വിലപ്പോവില്ലെന്നും പ്രസാദ് ഏലംകുളം വ്യക്തമാക്കി. അതേസമയം ചിത്രം വ്യാജമാണെന്ന സൂചന പുറത്തുവന്നതോടെ വി ടി ബൽറാമും ഷാഫി […]

പി കെ ശശി എംഎൽഎക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് ഡിവൈഎഫ്ഐയില്‍ നിന്നും രാജിവെച്ചു

പീഡനത്തില്‍ ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ പരാതി നൽകിയ ഡിവൈഎഫ്ഐ വനിതാ നേതാവ് രാജിക്കത്ത് നൽകി. പെൺകുട്ടിക്കൊപ്പം നിലപാടെടുത്തവരെ സംഘടന തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് ഇന്ന് ചേർന്ന ഡിവൈഎഫ്ഐ ജില്ലാ നേതൃയോഗത്തില്‍ രാജി സമര്‍പ്പിച്ചത്. പെൺകുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച നേതാവിനെ സംഘടന ജില്ലാ വൈസ് പ്രസിഡന്‍റാക്കിയിരുന്നു. ഈ വനിതാ നേതാവിന്‍റെ പീഡന പരാതിയെ തുടർന്ന് പി കെ ശശിയെ സിപിഎംപാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ അച്ചടക്ക നടപടി കഴിഞ്ഞ മാസം […]

കേന്ദ്രം സംസ്ഥന സര്‍ക്കാരുകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം : തൃണമൂല്‍ കോണ്‍ഗ്രസ്സ്‌

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാതെ സംസ്ഥാനത്തെ സര്‍ക്കാരുകളെ സ്വതന്ത്രമായി ചുമതല നിര്‍വ്വഹിക്കാന്‍ അനുവദിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ്. നേരത്തെ ഡോക്ടര്‍മാരുടെ പണിമുടക്കും സംസ്ഥാനത്തെ രാഷ്ട്രീയ അതിക്രമങ്ങളേയും സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ‘ഒരു യഥാര്‍ത്ഥ ഫെഡറലിസം ഘടനയില്‍, കേന്ദ്രം സംസ്ഥാനങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തുക. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ സംസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണം,’ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഓള്‍ പാര്‍ട്ടി മീറ്റിഗിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് […]

സിക്‌സില്‍ ധോണിയുടെ റെക്കോര്‍ഡ് മാറികിടന്ന് രോഹിത് ശര്‍മ്മ

മാഞ്ചസ്റ്റര്‍: പാകിസ്ഥാനെതിരെ സെഞ്ചുറി നേട്ടത്തോടൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന് റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. നേരത്തെ എം.എസ് ധോണിയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് താരം സ്വന്തം പേരിലാക്കിയത്. 356 സിക്‌സാണ് രോഹിത് നേടിയിരിക്കുന്നത്. 355 സിക്‌സാണ് ധോണിയുടെ പേരില്‍ ഉള്ളത്. ടെസ്റ്റില്‍ 32, ഏകദിനത്തില്‍ 223, ട്വന്റി 20-യില്‍ 102 എന്നിങ്ങനെയാണ് രോഹിത്തിന്റെ സിക്‌സര്‍ നേട്ടം. പാകിസ്ഥാനെതിരെ സെഞ്ചുറി നേടിയാണ് രോഹിത് […]

നസീറിനെതിരെയുള്ള വധശ്രമം പാര്‍ട്ടിയുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമമെന്ന് കോടിയേരി

കണ്ണൂര്‍: വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി.ഒ.ടി നസീറിന് നേരെയുണ്ടായ വധശ്രമം പാര്‍ട്ടിയുടെ മേല്‍ കെട്ടിവയ്ക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസുമായി പാര്‍ട്ടിക്ക് യാതൊരുവിധ ബന്ധമില്ലെന്നും കേസ് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. നസീറിനെ വധിക്കാന്‍ ശ്രമിച്ചതില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിച്ചത് പാര്‍ട്ടി കമ്മീഷന്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കോടിയേരി വ്യക്തമാക്കി. കണ്ണൂരില്‍ നടന്ന സിപിഎം ജില്ലാ കമ്മറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി. […]

എക്സ് എംപി ബോർഡ് വിവാദത്തിൽ ട്വിസ്റ്റ്: സമ്പത്തിന്‍റെ ഡ്രൈവറുടെ വെളിപ്പെടുത്തലിനു പിന്നാലെ പോസ്റ്റ് പിൻവലിച്ച് വി.ടി ബൽറാം

എക്സ് എംപി ബോർഡ് വിവാദത്തിൽ ട്വിസ്റ്റ്: സമ്പത്തിന്‍റെ ഡ്രൈവറുടെ വെളിപ്പെടുത്തലിനു പിന്നാലെ പോസ്റ്റ് പിൻവലിച്ച് വി.ടി ബൽറാം Published:16 June 2019 മൂന്ന് ദിവസമായി ഞാനാണ് സഖാവിന്‍റെ കാര്‍ ഓടിക്കുന്നത്. ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ് എങ്ങനെ വന്നു? കുത്തിതിരിപ്പിന്റെ രാഷ്ട്രീയം ഇവിടെ വിലപ്പോവില്ലെന്നും പ്രസാദ് ഫെയ്സ്ബുക്കില്‍ കുറിച്ചു. കൊച്ചി: ‘എക്സ് എംപി’ എന്ന് എഴുതിയ കാറിന്‍റെ ചിത്രവും ഇതിനെ ബന്ധപ്പെടുത്തി ആറ്റിങ്ങൽ മുൻ എംപിയും സിപിഎം നേതാവുമായ എ. സമ്പത്തിനെതിരെ […]

ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ചേർന്നത് ഔദ്യോഗിക യോഗം തന്നെ; മൂന്നിലൊന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണം; നോട്ടീസ് കിട്ടി 15 ദിവസത്തിനുള്ളിൽ ചെയർമാൻ യോഗം വിളിച്ചില്ലെങ്കിൽ നോട്ടീസിൽ ഒപ്പിട്ട ആർക്കും യോഗം വിളിക്കാം; ജോസ് കെ മാണിയെ ചെയർമാനായി നിയമിച്ചത് തെറ്റെന്ന ജോസഫിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കുന്ന കേരളാ കോൺഗ്രസ് ഭരണഘടനയുടെ പകർപ്പ് മറുനാടന്; പാർട്ടി പിടിക്കാനുള്ള പോരാട്ടത്തിൽ മുൻതൂക്കം നേടി ജോസ് കെ മാണി വിഭാഗം

കോട്ടയം: ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭരണഘടനയെ കുറിച്ച് മലയാളികൾ സജീവമായി ചർച്ച ചെയ്യേണ്ട സാഹചര്യം വല്ലപ്പോഴുമേ മലയാളികൾക്ക് ഉണ്ടാകാറുള്ളൂ. എന്നാൽ, കെ എം മാണിയുടെ മരണ ശേഷം കേരളാ കോൺഗ്രസ് പാർട്ടി പിടിക്കാൻ വേണ്ടി നടക്കുന്ന ശ്രമങ്ങൾക്കൊടുവിൽ വീണ്ടും പാർട്ടി ഭരണഘടനയെ കുറിച്ച് മലയാളികൾ ചർച്ചചെയ്തു തുടങ്ങി. പി ജെ ജോസഫും ജോസ് കെ മാണിയും നേരിട്ടാണ് പാർട്ടി പിടിക്കാൻ വേണ്ടി രംഗത്തുള്ളത്. ഇന്ന് കോട്ടയത്ത് യോഗം ചേർന്ന് ജോസ് കെ മാണി വിഭാഗം ജോസിനെ […]