• Sat. Jun 6th, 2026

24×7 Live News

Apdin News

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Byadmin

Jun 6, 2026


കൊച്ചി : കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍. പാലക്കാട് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് പ്രതിയെ പിടികൂടാനായത്.

നേരത്തേയും ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അക്ബര്‍ സെക്‌സ് റാക്കറ്റ് കണ്ണിയാണ് .ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലാണ് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തനം.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.50ഓടെ പാര്‍ട് ടൈം ജോലി കഴിഞ്ഞ് റോഡിലുടെ നടന്നു പോകുകയായിരുന്ന രണ്ട് പെണ്‍കുട്ടിളെ എട്ടു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. കലൂര്‍ ജംഗ്ഷനടുത്ത് ചക്കാലപ്പാടം റോഡിലാണ് വിദ്യാര്‍ഥിനികള്‍ ആക്രമിക്കപ്പെട്ടത്.

അക്രമി സംഘത്തിലുണ്ടായിരുന്ന യുവതികളുമായാണ് തര്‍ക്കം തുടങ്ങിയത്.പിന്നാലെ അക്ബര്‍ പെണ്‍കുട്ടികളില്‍ ഒരാളെ ക്രൂരമായി മര്‍ദിച്ച് നിലത്തിട്ട് ചവിട്ടുകയും കൈള്‍ പിടിച്ച് തിരിക്കുകയും ചെയ്തു. ലഹരിപ്പുറത്താണ് യുവതിയെ ആക്രമിച്ചത് എന്നാണ് കണ്ടെത്തല്‍. യുവതികള്‍ അടക്കം ആറ് പ്രതികള്‍ക്കായി അന്വേഷണം തുടരുന്നുണ്ട്. ആല്‍വിന്‍, അരുണ്‍, സാബിത്ത് എന്നിവരെ പിടികൂടി.

 



By admin