• Sun. Aug 3rd, 2025

24×7 Live News

Apdin News

അക്ഷരങ്ങളുടെ സ്‌നേഹഭാജനത്തിന് വിട നല്‍കി കേരളം; സംസ്‌കാരം നാളെ

Byadmin

Aug 3, 2025


അന്തരിച്ച പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. എംകെ സാനുവിന്റെ സംസ്കാരം നാളെ. രവിപുരം ശ്മശാനത്തിൽ നാളെ വൈകിട്ട് അഞ്ച് മണിക്ക് സംസ്കാരം നടക്കും. ഇന്ന് രാത്രി 9 വരെ അമൃത ആശുപത്രിയിൽ പൊതുദർശനം ഉണ്ടാകും. ഇന്ന് വൈകുന്നേരമാണ് മരണം സംഭവിച്ചത്. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയിരുന്നു.

നാലു വർഷത്തോളം സ്കൂൾ അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അധ്യാപനായി പ്രവർത്തിച്ചു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ൽ അധ്യാപനത്തിലും നിന്ന് വിരമിച്ചു.

1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.

By admin