• Wed. May 27th, 2026

24×7 Live News

Apdin News

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Byadmin

May 27, 2026


ന്യൂദല്‍ഹി: അഗ്നി 6 എന്ന 9000 കിലോമീറ്റര്‍ മുതല്‍ 12000 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിച്ച് അവിടെ ആണവസ്ഫോടനം ഉണ്ടാക്കാന്‍ ശേഷിയുള്ള അഗ്നി 6 എന്തിനാണ് ഭാരതം ഉണ്ടാക്കിയത് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. കാരണം ഇപ്പോഴേ ഭാരതത്തിന്റെ കയ്യില്‍ അഗ്നി 5 ഉണ്ട്. 5000 മുതല്‍ 5500 കിലോമീറ്റര്‍ വരെ ദൂരം പോയി ശത്രുലക്ഷ്യത്തില്‍ ആണവവിസ്ഫോടനം നടത്താന്‍ അഗ്നി 5ന് സാധിക്കും. അതിനര്‍ത്ഥം പാകിസ്ഥാനിലെ കറാച്ചിയിലോ, ലാഹോറിലോ, ഇസ്ലാമബാദിലോ എവിടെ വേണമെങ്കിലും അഗ്നി 5ന് ആണവസ്ഫോടനമുണ്ടാക്കാന്‍ കഴിയും. ഇന്ത്യയുടെ ശത്രു പാകിസ്ഥാനാണെന്നിരിക്കെ പിന്നെ ആരെ ലക്ഷ്യമിട്ടാണ്അഗ്നി 6 വീണ്ടും നിര്‍മ്മിച്ചത്.?

അഗ്നി 6ന്റെ ദൂരപരിധി നോക്കിയാല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വരെ ചെന്ന് പതിച്ച് ആണവസ്പോടനം ഉണ്ടാക്കാന്‍ ഈ മിസൈലിന് സാധിക്കും. എന്നാല്‍ അമേരിക്കയ്‌ക്ക് വേണ്ടിയാണോ ഇന്ത്യ അഗ്നി 6 ഉണ്ടാക്കിയത്? ഒരിയ്‌ക്കലുമല്ല.

പിന്നെ? 44 വര്‍ഷമായി ഇന്ത്യ അടിക്കാന്‍ ഓങ്ങിവെച്ചിരിക്കുന്ന ഒരു രാജ്യമുണ്ട്. അതിന് വേണ്ടിയാണ് അഗ്നി 6. 44 വര്‍ഷം മുന്‍പ് ഇന്ത്യയുടെ മേല്‍ ആണവ ആധിപത്യം ചെലുത്തിയ ആ രാജ്യത്തിലേക്ക് അയയ്‌ക്കാന്‍ പാകത്തിലുള്ള ഒരു ആണവ മിസൈല്‍ 44 വര്‍ഷമായി ഇന്ത്യയ്‌ക്ക് ഉണ്ടാക്കാന്‍ സാധിച്ചില്ല. അതാണ് കഴിഞ്ഞ ദിവസം അഗ്നി 6 പരീക്ഷിച്ചതിലൂടെ കൈവന്നത്. ആ രാജ്യം മറ്റൊന്നുമല്ല. 44 വര്‍ഷം മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1981ല്‍ ഡോങ് ഫെങ് എന്ന ആണവമിസൈല്‍ ഉണ്ടാക്കിയ രാജ്യമാണത്. ഇത് മറ്റ3രുമല്ല. ചൈന തന്നെ.



By admin