• Tue. Mar 18th, 2025 2:35:56 AM

24×7 Live News

Apdin News

അങ്കണവാടി ജീവനക്കാരുടേത് ന്യായമായ സമരം; വിഡി സതീശന്‍  – Chandrika Daily

Byadmin

Mar 17, 2025


അങ്കണവാടി ജീവനക്കാരുടെ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ന്യായമായ സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സ്ത്രീ ശക്തി ബോധ്യപ്പെടുത്തി കൊടുക്കണമെന്നും, വിഡി സതീശന്‍ പറഞ്ഞു. അങ്കണവാടി ജീവനക്കാരുടെ പരാതി ഗൗരവം ഉള്ളതാണ്. അത് ഉടന്‍ തന്നെ പരിഹരിക്കപ്പെടേണ്ടതാണ്. ജീവനക്കാര്‍ നടത്തുന്ന ഈ സമരത്തിന് തങ്ങള്‍ കൂടെ തന്നെ കാണുമെന്നും സതീശന്‍ വ്യക്തമാക്കി.

അങ്കണവാടി ജീവനക്കാര്‍ക്ക് മുഴുവന്‍ സമയ ജോലിയാണ്. ഓരോ മാസം കഴിയുന്തോറം അവര്‍ക്ക് ജോലി ഭാരം കൂടുന്നുണ്ട്. എന്നാല്‍ ശമ്പളം മാത്രം കൂടുന്നില്ല. മുമ്പ് കിട്ടിയ അതേ ശമ്പളം തന്നെയാണ് ഇപ്പോഴും ലഭിക്കുന്നത്. ഈ വിഷയം സഭയില്‍ ഒന്ന് കൂടി അവതരിപ്പിക്കണമെന്നും അധ്വാനിക്കുന്നവര്‍ക്ക് കൂലി കിട്ടേണ്ടത് ആവശ്യമാണെന്നും വിഡി സതീശന്‍ പറഞ്ഞു.



By admin