• Wed. Jan 15th, 2025

24×7 Live News

Apdin News

അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തില്‍ താത്കാലിക സമവായം

Byadmin

Jan 14, 2025


കൊച്ചി:അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും വൈദികരും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ താത്കാലിക സമവായം.പൂര്‍ണമായ പ്രശ്‌നപരിഹാരം കാണാന്‍ പാംപ്ലാനി വൈദികരോട് ഒരു മാസം സമയം ആവശ്യപ്പെട്ടത് വിമത വൈദികര്‍ അംഗീകരിച്ചതായാണ് വിവരം.

കാര്യങ്ങള്‍ സമവായത്തിലേക്കെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കഴിഞ്ഞ രാത്രി വൈകി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം വെളിപ്പെടുത്തി. പ്രാര്‍ത്ഥനയജ്ഞം വൈദികര്‍ അവസാനിപ്പിച്ചു.

അതേസമയം,21 വൈദികരുടെ സഹനത്തിന് ഫലം ഉണ്ടായെന്ന് സമരം ചെയ്ത വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.കാനോനിക സമിതികളും കൂരിയയും പുനസംഘടിപ്പിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉറപ്പു നല്‍കി. ഈ മാസം 20ന് അടുത്ത ചര്‍ച്ച നടക്കും.

ബിഷപ്പ് ഹൗസിന്റെ ഗേറ്റുകള്‍ അതിനുമുന്‍പ് എല്ലാവര്‍ക്കുമായി തുറന്നിടും. ബിഷപ്പ് ഹൗസില്‍ നിന്നും പൊലീസിനെ പൂര്‍ണമായി പിന്‍വലിക്കും. വൈദികര്‍ക്കെതിരായ ശിക്ഷാനടപടികളില്‍ തുടര്‍നടപടികള്‍ വിഷയം പഠിച്ച ശേഷം മാത്രമാകുമെന്നും ഫാ. പാംപ്ലാനി ഉറപ്പുനല്‍കിയെന്ന് ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പ്രതികരിച്ചു.



By admin