• Sun. Feb 15th, 2026

24×7 Live News

Apdin News

അച്ചടക്കലംഘനം: കിഴക്കമ്പലം പഞ്ചായത്ത് അസി. സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതി ശരിവച്ചു

Byadmin

Feb 15, 2026



കൊച്ചി: പഞ്ചായത്ത് പ്രസിഡന്റിന് ഗസറ്റഡ് റാങ്കില്‍ താഴെയുള്ള പഞ്ചായത്ത് ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്് അസിസ്റ്റന്റ് സെക്രട്ടറിയെ പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതി ശരിവച്ചു. പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ അനുമതിയില്ലാതെ പങ്കെടുത്തുവെന്നും പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ലെന്നും പുറമെനിന്ന് ആളുകളെ വിളിച്ച് യോഗം തടസപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അസിസ്റ്റന്റ് സെക്രട്ടറിയെ പഞ്ചായത്ത് പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഈ നടപടി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍.നഗരേഷിന്‌റെ ഉത്തരവ്.
സര്‍ക്കാരിന് പഞ്ചായത്തിന്‌റെ തീരുമാനത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തദ്ദേശ ഓംബുഡ്‌സ്മാന്റെയോ ട്രൈബ്യൂണലിന്റെയോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ അതിനാവൂ.

 

 

 

By admin