• Tue. Jan 27th, 2026

24×7 Live News

Apdin News

അച്ചുതാനന്ദന് ആര്‍എസ്എസ് പത്മഭൂഷണ്‍ നല്‍കിയത് ഇനിയും മുസ്ലിങ്ങള്‍ ഇന്ത്യയില്‍ മുസ്ലിം രാജ്യങ്ങള്‍ ഉണ്ടാക്കും എന്ന് പറഞ്ഞതിനാണെന്ന് സമസ്ത

Byadmin

Jan 27, 2026



തിരുവനന്തപുരം : വി.എസ്. അച്ചുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ ആര്‍എസ് എസ് നല്‍കിയത്. ഇനിയും മുസ്ലിങ്ങള്‍ ഇന്ത്യയില്‍ മുസ്ലിം രാജ്യങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാക്കും എന്ന് പറഞ്ഞതിനാണെന്ന് സമസ്ത. മുസ്ലിം ജനസംഖ്യ 51 ശതമാനമാകുമ്പോള്‍ പാകിസ്ഥാനും ബംഗ്ലാദേശും മുറിച്ചോണ്ടുപോയതുപോലെ ഇനിയും മുസ്ലിം രാജ്യങ്ങള്‍ ഉണ്ടാക്കും എന്ന് വിഎസ് പറഞ്ഞിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന് മുന്‍പ് കേരളത്തില്‍ ഉണ്ടായിരുന്ന എന്‍ഡിഎഫ് എന്ന പിന്നീട് നിരോധിക്കപ്പെട്ട സംഘടനയെ വിമര്‍ശിക്കുമ്പോഴാണ് വിഎസ് അച്യുതാനന്ദന്‍ ഈ പ്രസ്താവന നടത്തിയത്. അതിനാണ് ആര്‍എസ്എസ് ആ പത്മഭൂഷണ്‍ നല്‍കിയത് എന്നുമാണ് സമസ്തയുടെ വാദം.

എന്തായാലും സമസ്ത ഈ വാദം ഉയര്‍ത്തിയതോടെ വിഎസ് പോപ്പുലര്‍ ഫ്രണ്ടിന് മുന്‍പ് ഇവിടെയുണ്ടായിരുന്ന, പിന്നീട് നിരോധിക്കപ്പെട്ട എന്‍ഡിഎഫ് എന്ന സംഘടനയെക്കുറിച്ച് കൃത്യമായി പറയുന്ന വീഡിയോ വൈറലായി സമൂഹമാധ്യമങ്ങള്‍ പ്രചരിച്ചു.

 വിഎസിന്റെ ആ വീഡിയോ കാണാം:

ഈ വീഡിയോയില്‍ എന്തായിരുന്നു എന്‍ഡിഎഫിന്റെ അജണ്ടയെന്നും അത് ഇന്ത്യയില്‍ ഇനിയും മുസ്ലിം രാജ്യം രൂപീകരിക്കല്‍ തന്നെയാണെന്നും വിഎസ് പറയുന്നു.



By admin