• Sat. May 3rd, 2025

24×7 Live News

Apdin News

അച്ഛനോ അപ്പൂപ്പനോ മുഖ്യമന്ത്രിയായതു കൊണ്ടല്ല ബിജെപി സംസ്ഥാന അധ്യക്ഷൻ ഉദ്ഘാടന വേദിയിലിരുന്നത്; റിയാസിനോട് സന്ദീപ് വാചസ്പതി

Byadmin

May 2, 2025


തിരുവനന്തപുരം: അച്ഛനോ അപ്പൂപ്പനോ മുഖ്യമന്ത്രി ആയതിന്റെ പേരിലല്ല വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഉദ്ഘാടന വേദിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കെടുത്തതെന്ന് മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.  രാജീവ് ചന്ദ്രശേഖർ പങ്കെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

താങ്കളുടെ ഭാര്യ ശ്രീമതി വീണയും മകനും അമ്മായിയമ്മയും ഒക്കെ തുറമുഖ അവലോകന യോഗത്തിൽ പങ്കെടുത്തിലും വലിയ അൽപ്പത്തരം മറ്റാരെങ്കിലും കാണിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ട് മുഹമ്മദ് റിയാസ് അറിയാൻ, അച്ഛനോ അപ്പൂപ്പനോ മുഖ്യമന്ത്രി ആയതിന്റെ പേരിൽ അല്ല ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ Rajeev Chandrasekhar ജി വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ കയറി ഇരുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ്. താങ്കളുടെ മകൻ അപ്പൂപ്പന്റെ കൈ പിടിച്ച് കാഴ്ച കാണാൻ പോയ വഴിക്ക് സർക്കാർ യോഗത്തിൽ കയറി ഇരുന്നത് ഏത് കെയർ ഓഫിൽ ആയിരുന്നു എന്ന് വിശദീകരിച്ചിട്ട് പോരെ മുൻ കേന്ദ്ര മന്ത്രി കൂടിയായ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ ഒക്കെ വിമർശിക്കുന്നത്. താങ്കളുടെ ഭാര്യ ശ്രീമതി വീണയും മകനും അമ്മായിയമ്മയും ഒക്കെ തുറമുഖ അവലോകന യോഗത്തിൽ പങ്കെടുത്തിലും വലിയ അൽപ്പത്തരം മറ്റാരെങ്കിലും കാണിച്ചിട്ടുണ്ടോ? ആദ്യം സ്വന്തം വീട്ടിലെ അൽപ്പന്മാരെ നിലയ്‌ക്ക് നിർത്തു. എന്നിട്ട് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങാം.



By admin