• Tue. Sep 2nd, 2025

24×7 Live News

Apdin News

അച്ഛന്റെ ഓര്‍മയില്‍ രാജീവ് ചന്ദ്രശേഖര്‍; ‘കേരളത്തിനായി പ്രവര്‍ത്തിക്കുന്നത് അച്ഛന് കൊടുത്ത വാക്ക്’

Byadmin

Sep 1, 2025



തിരുവനന്തപുരം: കേരളത്തിനായി പ്രവര്‍ത്തിക്കുന്നത് അച്ഛന് കൊടുത്ത വാക്ക് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിതാവ് എം കെ ചന്ദ്രശേഖരന്റെ വിയോഗശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തി പങ്കെടുത്ത ആദ്യ പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് രാജീവ് ചന്ദ്രശേഖര്‍ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

‘മൂന്നു ദിവസം മുന്‍പാണ് എന്റെ അച്ഛന്‍ മരിച്ചത്. മാര്‍ച്ച് 26 ന് ഞാന്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ സമയത്ത് അച്ഛന്‍ എന്നോട് പറഞ്ഞ ഒരു വാക്കുണ്ട്. ആ വാക്കാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. നമ്മുടെ നാട് നന്നാക്കണം രാജീവ്, അതിനായി അവിടെ പോകണം. അതൊരു വലിയ ചുമതലയാണ്, അതുകൊണ്ടുതന്നെ അധ്വാനിക്കണം. കുറച്ചു നാളായി നമ്മുടെ നാട്ടില്‍ ഒന്നും നടക്കുന്നില്ല, അവിടെ ഒരു മാറ്റം കൊണ്ടുവരണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അത് ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന് ഞാന്‍ വാക്ക് കൊടുത്തിരുന്നു. ആ വാക്കാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനായി എന്നെ ഇവിടെ എത്തിച്ചത്’, മുദാക്കല്‍ പഞ്ചായത്തില്‍ ആശാ വര്‍ക്കര്‍മാര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണക്കിറ്റുകള്‍ വിതരണവും ചെയ്തു കൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഓണക്കാലമാണ് മലയാളിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസം, നമ്മുടെ സംസ്‌കാരവും പാരമ്പര്യവും എല്ലാം ഓര്‍മ്മിക്കുന്ന ദിവസം.ബിജെപിയെ സംബന്ധിച്ച് പാര്‍ട്ടിയുടെ ആശയവും മുന്‍പുണ്ടായിരുന്ന നേതാക്കളും നരേന്ദ്ര മോദിജിയും ഒക്കെ നമ്മളെ പഠിപ്പിക്കുന്നത് ഇത് ജനങ്ങളെ സേവിക്കാനുള്ള അവസരം കൂടിയാണ്. എല്ലാ സമയത്തും എല്ലാവരുടെയും ഒപ്പം, എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഓണക്കാലമായതിനാല്‍ കൂടുതല്‍ രാഷ്‌ട്രീയം പറയാന്‍ ആഗ്രഹിക്കുന്നില്ല. ഓണം ആഘോഷിക്കുമ്പോള്‍ ഒന്നോര്‍ക്കണം ഈ നാട് മാറിമാറി ഭരിച്ച മുന്നണികള്‍, അവരുടെ പവര്‍ പൊളിറ്റിക്‌സിന്റെ ഭാഗമായി ഇപ്പോള്‍ പാലക്കാട് നടക്കുന്നതും, ശബരിമലയുടെ പേരില്‍ നടത്താന്‍ ശ്രമിക്കുന്നതും എല്ലാം സ്വാര്‍ത്ഥ താല്‍പര്യങ്ങളും മുതലെടുപ്പും ലക്ഷ്യം വെച്ചുള്ള രാഷ്‌ട്രീയമാണ്. ഇതില്‍ നിന്ന് വ്യത്യസ്തമാണ് ബിജെപിയുടെ രാഷ്‌ട്രീയം.

ജനങ്ങള്‍ക്കുവേണ്ടി 365 ദിവസവും 24 മണിക്കൂറും ബിജെപി ഉണ്ടാകും. കൂടെ ഉണ്ടാകും എന്ന് പറഞ്ഞ് ഞങ്ങള്‍ എല്ലാവര്‍ക്കും ഒപ്പം ഉണ്ടാകും.സ്‌നേഹ സംഗമം മുദാക്കല്‍ പഞ്ചായത്തില്‍ നടക്കുന്നതിനും ഏറെ പ്രത്യേകതയുണ്ട്. ഏറ്റവും കൂടുതല്‍ വോട്ട് ചേര്‍ക്കപ്പെട്ട ഒരു പഞ്ചായത്ത് ആണിത്. ഇവിടെ വികസിത മുദാക്കല്‍ പഞ്ചായത്ത് നമ്മള്‍ സൃഷ്ടിക്കും. ബിജെപി അധികാരത്തിലെത്തിയാല്‍ ഇവിടെ സമഗ്ര മാറ്റം ഉണ്ടാകും.

ജനങ്ങള്‍ തെരഞ്ഞെടുത്ത അംഗങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പണിയെടുക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. അതാണ് ബിജെപിയുടെ രാഷ്‌ട്രീയം. ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കില്ല, വിഡ്ഢികളാക്കില്ല, മറിച്ച് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഓണക്കാലം ആഘോഷിക്കുമ്പോള്‍ സഹായം വേണ്ടവര്‍ക്ക് സഹായം എത്തിക്കാന്‍ കൂടി ശ്രമിക്കണം. വ്യക്തിപരമായി അതിന് കഴിയുന്നില്ലെങ്കില്‍, സംഘടനാപരമായി ബിജെപി ആ സഹായങ്ങള്‍ എത്തിക്കും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ പിതാവ് എയര്‍ കമഡോര്‍ എം. കെ. ചന്ദ്രശേഖറിന്റെ ചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചനയും നടത്തി.

 

By admin