മുംബൈ:നടന്‍ അജയ് ദേവഗണിന്റെ പിന്തുണയുള്ള പതിനായിരം രൂപയുടെ നിക്ഷേപം 2.7 ലക്ഷമാക്കി ഉയര്‍ത്തിയ ഓഹരി ശ്രദ്ധയാകര്‍ഷിക്കുന്നു. അജയ് ദേവഗണ്‍ അഭിനയിച്ച മിക്ക ചിത്രങ്ങളും നിര്‍മ്മിച്ചതും ഈ കമ്പനി തന്നെയാണ്.
പതിനായിരം രൂപയുടെ നിക്ഷേപത്തെ പല മടങ്ങാക്കി വളര്‍ത്തിക്കൊടുത്ത ഈ കമ്പനിയുടെ പേര് പനോരമ സ്റ്റുഡിയോസ് ഇന്‍റര്‍നാഷണല്‍ ആണ്. അഞ്ച് വര്‍ഷത്തില്‍ ഏകദേശം 2500 ശതമാനം വളര്‍ച്ചയാണ് നേടിക്കൊടുത്തത്.
അജയ് ദേവഗണിന്റെ ദൃശ്യം, ദി ഡിപ്ലോമാറ്റ് എന്നീ സിനികള്‍ നിര്‍മ്മിച്ചത് പനോരമ സ്റ്റുഡിയോസ് ആണ്. ഇപ്പോള്‍ 197 രൂപ 45 പൈസയാണ് വില. ഈ വെള്ളിയാഴ്ച ഈ ഓഹരിയുടെ വില ഏകദേശം ഒമ്പത് ശതമാനത്തോളം കുതിച്ചുയര്‍ന്നിരുന്നു. പത്ത് രൂപയില്‍ താഴെയായിരുന്നു അഞ്ച് വര്‍ഷം മുന്‍പ് ഈ ഓഹരിയുടെ വില. അതാണ് ഇപ്പോള്‍ 197 രൂപ 45 പൈസയില്‍ എത്തിയത്.
2024 ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ കമ്പനിയുടെ ലാഭത്തില്‍ 37.35 ശതമാനം ഇടിഞ്ഞിരുന്നു. അതേ സമയം വരുമാനത്തില്‍ 2.15 ശതമാനം വളര്‍ച്ചയും ഉണ്ടായിരുന്നു.