• Wed. Jan 28th, 2026

24×7 Live News

Apdin News

അജിത് പവാറിനെ അതിവേഗം അറിയാൻ…

Byadmin

Jan 28, 2026



ഹാരാഷ്‌ട്രയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായിരുന്ന വ്യക്തിയായിരുന്നു അജിത് പവാർ. വിവിധ സർക്കാരുകളുടെ ഭാഗമായി ആറ് തവണ അദ്ദേഹം ആ സ്ഥാനത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ എന്നിവരുടെ മന്ത്രിസഭകളിൽ ഉപമുഖ്യമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സുനേത്ര പവാറിനെ വിവാഹം കഴിച്ച അദ്ദേഹം, ജയ്, പാർത്ഥ് പവാർ എന്നീ രണ്ട് ആൺമക്കളുമുണ്ട്.
1982 ൽ, ഒരു സഹകരണ പഞ്ചസാര ഫാക്ടറിയുടെ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അജിത് പവാർ തന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്.

1991 ൽ, പൂനെ ജില്ലാ സെൻട്രൽ കോപ്പറേറ്റീവ് ബാങ്കിന്റെ ചെയർമാനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1991 ൽ ബാരാമതി പാർലമെന്ററി മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് അമ്മാവൻ ശരദ് പവാറിനായി ആ സ്ഥാനം ഒഴിഞ്ഞുകൊടുത്തു.
ബാരാമതി നിയമസഭാ മണ്ഡലത്തിൽ നിന്ന് ഏഴ് തവണ മഹാരാഷ്‌ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 ലെ ഉപതെരഞ്ഞെടുപ്പിലും പിന്നീട് 1995, 1999, 2004, 2009, 2014 എന്നീ വർഷങ്ങളിലും അദ്ദേഹം വിജയിച്ചു.

2019 നവംബറിൽ അദ്ദേഹം എൻസിപിയിൽ നിന്ന് വിട്ട് സ്വന്തം വിഭാഗം സൃഷ്ടിച്ചു. ശരദ് പവാർ നയിക്കുന്ന എൻസിപി, കോൺഗ്രസ്സിംനോട് വിയോജിച്ച് രൂപംകൊണ്ട പാർട്ടിയാണ്. എന്നാൽ ആ പാർട്ടി കോൺഗ്രസ്സിനൊപ്പം നിൽക്കുന്നതിനോടുള്ള രാഷ്‌ട്രീയ വിയോജിപ്പായിരുന്നു കാരണം. അജിത് വിഭാഗം ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഒരു സർക്കാരിൽ ചേരുകയും ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു.
2024 ഫെബ്രുവരിയിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് പാർട്ടി പേരും ചിഹ്നവും നൽകി.
മഹാരാഷ്‌ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിലാണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടത്. ബാരാമതി വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം നിലത്തിറക്കവേയായിരുന്നു അപകടം. 66 കാരനായ അജിത് പവർ ഉൾപ്പെടെ 5 പേരാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തിൽ വിമാനം പൂർണ്ണമായും കത്തി നശിച്ചു. അജിത് പവാറും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം 5 പേരാണ് സ്വകാര്യ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് എട്ടേമുക്കാലോടെ സംഭവം. അടിയന്തര ലാൻഡിംഗ് ശ്രമമാണ് അപകടത്തിന് കാരണമായത് എന്നാണ് നിലവിലെ വിവരം.

നാല് പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് ഉപമുഖ്യമന്ത്രി ബാരാമതിയിലേയ്‌ക്ക് വിമാനമാർഗം എത്തിയതെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ വിമാനം പൂർണമായും കത്തിനശിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

അജിത് പവാറിന്റെ കുടുംബത്തിൽ നാല് പേരുണ്ട്, അതിൽ അദ്ദേഹം, ഭാര്യ സുനേത്ര, മൂത്ത മകൻ പാർത്ഥ്, ഇളയ മകൻ ജയ് പവാർ എന്നിവരും ഉൾപ്പെടുന്നു. വിവിധ പരിപാടികളിൽ അദ്ദേഹത്തെ കുടുംബത്തോടൊപ്പം പലപ്പോഴും കാണാറുണ്ടായിരുന്നു. പവാറിന്റെ ഭാര്യയും തിരഞ്ഞെടുപ്പ് റാലികളിൽ അദ്ദേഹത്തോടൊപ്പം ഇടയ്‌ക്കിടെ കാണാറുണ്ടായിരുന്നു. അജിത് പവാറിന്റെ മൂത്ത മകൻ പാർത്ഥും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്, വിജയിച്ചില്ല.
അജിത് പവാറിന്റെ മൂത്ത സഹോദരൻ ശ്രീനിവാസ് പവാർ ഒരു ബിസിനസുകാരനാണ്. രണ്ട് സഹോദരന്മാരും അടുത്ത ബന്ധം പങ്കിട്ടു. സഹോദരിയുടെ പേര് വിജയ പാട്ടീൽ എന്നാണ്.

1959 ജൂലൈ 22 ന് മഹാരാഷ്‌ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ ദിയോലാലി പ്രവാര ഗ്രാമത്തിലാണ് അജിത് പവാർ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അനന്ത്റാവു പവാർ മുംബൈയിലെ പ്രശസ്തമായ രാജ്കമൽ സ്റ്റുഡിയോയിൽ ജോലി ചെയ്തിരുന്നു. പിതാവിന്റെ മരണശേഷം, കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അജിത് പവാറിന് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.

 

 

By admin