
ഇസ്ലാമബാദ് :അജ്ഞാതന്റെ വെടിയേറ്റ് ലഷ്കര്‍ കമാന്‍റര്‍ ഷെയ്ഖ് മോയീസ് മുജാഹിദ് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ കസൂറില്‍ തന്റെ വസതിയില്‍ ആണ് ഷെയ്ഖ് മോയീസ് മുജാഹിദിന് നേരെ ആക്രമണമുണ്ടായത്.
ഹഫീസ് സയ്യിദിന്റെ അടുത്ത അനുയായി ആണ് കൊല്ലപ്പെട്ട ഷെയ്ഖ് മോയീസ് മുജാഹിദ്. പാക് രഹസ്യ ഏജന്‍സിക്കും ആക്രമണത്തെക്കുറിച്ച് ഒന്നും കണ്ടെത്താനായില്ല. ഇതോടെ പാകിസ്ഥാനിലെ ഭീകരര്‍ സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍.