അജ്മാന്‍: അജ്മാനില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍കുതിച്ചുചാട്ടം രേഖപ്പെടുത്തി. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലാന്‍ഡ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ പുറത്തിറക്കിയ റിയല്‍ എസ്റ്റേറ്റ് റിപ്പോര്‍ട്ട് പ്രകാരം, സെപ്റ്റംബറില്‍ അജ്മാനിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 2.97 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു.
2024ല്‍ ഇതേ കാലയളവിനെ അപേക്ഷിച്ച് 53 ശതമാനം ശ്രദ്ധേയമായ വളര്‍ച്ചയാണ് കൈവരിച്ചത്. സെപ്റ്റംബറില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ എണ്ണം 1,739 ആയി. റിയല്‍ എസ്റ്റേറ്റ് ട്രേഡിംഗുകളു ടെ എണ്ണം 1,393 ആയി. മൊത്തം മൂല്യം 1.87 ബില്യണ്‍ കവിഞ്ഞതായി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഒമര്‍ ബിന്‍ ഒമൈര്‍ അല്‍മുഹൈരി വ്യക്തമാക്കി.
അജ്മാന്‍ റിയല്‍ എസ്റ്റേറ്റ് വിപണി ഉയര്‍ന്ന പ്രകടനം തുടരുകയും എമിറേറ്റിലെ വിവിധ മേഖലകളിലുള്ള ഗുണനിലവാരവും നിക്ഷേപങ്ങളുടെ വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന റെക്കോര്‍ഡ് സംഖ്യകള്‍ നേടുകയും ചെയ്തുവെന്ന് അദ്ദേഹം വിശദീകരിച്ചു, ”അല്‍റു മൈല 3” ഏരിയ 300 മില്യണ്‍ എന്ന ഏറ്റവും ഉയര്‍ന്ന വില്‍പ്പന മൂല്യത്തിനാണ് സാക്ഷ്യം വഹിച്ചത്.
ഏറ്റവും കൂടുതല്‍ വ്യാപാരം നടന്ന പ്രധാന പദ്ധതികളുടെ പട്ടികയില്‍ ”എമിറേറ്റ്‌സ് സിറ്റി” ഒന്നാം സ്ഥാനത്തുള്ളത്. ”അജ്മാന്‍ വണ്‍”, ”സിറ്റി ടവേഴ്സ്” എന്നീ പദ്ധതികളെ മറികടന്ന്, ഏറ്റവും കൂടുതല്‍ വ്യാപാരം നടന്ന പ്രധാന പദ്ധതികളുടെ പട്ടികയില്‍ ”അല്‍ ഹീലിയോ 2” ഒന്നാമതെത്തി. ”അല്‍ ഹീലിയോ 1”,”അല്‍ യാസ്മീന്‍” എന്നിവയും തൊട്ടുപിന്നിലുണ്ട്.