• Mon. Apr 21st, 2025

24×7 Live News

Apdin News

അഞ്ചാം ദിനത്തിൽ  സിനിമയിൽ നായിക  ഇരുപത്തെട്ടാം ദിനം നൂൽകെട്ട് സിനിമാസെറ്റിൽ 

Byadmin

Apr 21, 2025



 

 

.. പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുക യെന്ന അപൂർവ്വ ഭാഗ്യംഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു.

മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ അഖിൽ യശോധരന്റെ കുഞ്ഞ് – രുദ്രക്കാണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചിരിക്കുന്നത്.

 

മാജിക്ക് ഫെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബോബി സഞ്ജയ് യുടെ തിരക്കഥയിൽ,അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബാബിഗേൾ എന്ന ചിത്രത്തിലാണ് ബേബിരുദ്ര കേന്ദ്ര കഥാപാത്രമായ ബേബി ഗേളിനെ അവതരിപ്പിക്കു വാനുള്ള സൗഭാഗ്യം ലഭിച്ചത്. നിവിൻ പോളി നായകനും ലിജോമോൾ നായികച്ച മാകുന്ന ഈ ചിത്രത്തിൽ ഒരു പിടി ശ്രദ്ധേയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ട്.

ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബേബി ഗോൾ ആകുന്നത് രുദ്രയാണ്.

തിരുവനന്തപുരത്താണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം നടന്നു വരുന്നതിനിടയിലാണ് കുഞ്ഞിന്റെ നൂലുകെട്ടിന്റെ ദിവസമെത്തുന്നത്.

നമ്മുടെ നായികയുടെ നൂലുകെട്ട് ഗംഭീരമാക്കണമെന്ന് നിർദ്ദേശിച്ചത് നിവിൻ പോളിയാണ്.

കവടിയാർ ലയൺസ് ക്ലബ്ബിലായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്. എഴുതി വച്ചിരുന്ന രുദ്ര എന്ന പേര് ആദ്യം ചൊല്ലി വിളിച്ചത് സംവിധായകൻ അരുൺ വർമ്മ, ലിജോമോൾ, സംഗീത് പ്രതാപ്,അഭിമന്യു തിലകൻ എന്നിവർ ചേർന്നായിരുന്നു.

ഈ ചിത്രത്തിന്റെ

പ്രൊജക്റ്റ് ഹെഡ്ഡും എക്സിക്കുട്ടീവ് പ്രൊഡ്യൂസറുമാണ് അഖിൽ യശോധരൻ.

നിവിൻ പോളിയും , അണിയറപ്രവർത്ത കരും ഒത്തുചേർന്നതോടെ . അവിസ്മരണീയമായ ചടങ്ങായി മാറി. ഈ നൂലുകെട്ട്’

വാഴൂർ ജോസ്.

ഫോട്ടോ – പ്രേംലാൽ പട്ടാഴി ‘

..

By admin