അബുദാബി: അബുദാബി നഗരത്തില്‍ ഹരിത ബസുകളുടെ സേവനം ത്വരിതപ്പെടുത്തുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനകം നഗരത്തില്‍ പൂര്‍ണ്ണമായും ആധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പ രിസ്ഥിതി സൗഹൃദ പൊതുഗതാഗതമായി മാറ്റുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (അബുദാബി മൊബിലിറ്റി) അധികൃര്‍ വ്യക്തമാക്കി.
ഇതിന്റെ തുടക്കമെന്ന നിലക്ക് നഗരത്തിലെ ഏറ്റവും തിരക്കേറിയതും കൂടുതല്‍പേര്‍ പ്രയോജനപ്പെടുത്തുന്നതുമായ ബസ് സര്‍വീസ് നമ്പര്‍ 65നെ ഹൈഡ്രജന്‍, വൈദ്യുതോര്‍ ജ്ജം തുടങ്ങിയ നൂതന സാങ്കേതികവിദ്യകളാല്‍ പ്രവര്‍ത്തിക്കുന്ന ഹരിത ബസുകളാക്കി മാറ്റുന്നതായി ഐടിസി അറിയിച്ചു. ഇതിലൂടെ അന്തരീക്ഷ മലിനീകരണവും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കു കയും ചെയ്യുന്ന കാര്‍ബണ്‍ ഗണ്യമായി കുറക്കുവാന്‍ സാധിക്കും.
2030 ആകുമ്പോഴേക്കും അബുദാബി ദ്വീപിനെ പൊതുഗതാഗത ഗ്രീന്‍ സോണാക്കി മാറ്റാനുള്ള അബുദാബി മൊബിലിറ്റിയുടെ സുപ്രധാന പദ്ധതിയുടെ ഭാഗമാണിത്. നഗരത്തിലെ പൊതുഗതാഗതത്തിന്റെ 50ശതമാനം ഹരിത ബസുകളാക്കി മാറ്റുന്നതിലൂടെ ഡീകാര്‍ബണൈസേഷന്‍ എന്ന നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇതിലൂടെ പ്രതിദിനം 200 മെട്രിക് ടണ്‍ കാര്‍ബണ്‍ കുറക്കാന്‍ സാ ധിക്കും. ഇത് 14,700 കാറുകള്‍ റോഡുകളില്‍നിന്ന് നീക്കം ചെയ്യുന്നതിന് തുല്യമായിരിക്കും.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത റൂട്ടുകളില്‍ ഒന്നായ മറീന മാളിനും അല്‍റീം ദ്വീപിനുമിടയില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളാണ് ഇപ്പോള്‍ ഹരത ബസുകളാക്കി മാറ്റുന്നത്. പ്രതിദിനം ഏകദേ ശം ആറായിരം പേര്‍ യാത്ര ചെയ്യുകയും ഈ റൂട്ടിലെ ബസുകള്‍ ദിനേനെ രണ്ടായിരം കിലോമീറ്റര്‍ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. ഇത്രയധികം യാത്രക്കാരും കിലോമീറ്ററുകളും സഞ്ചരിക്കുന്ന പൊതുഗതാഗതമെന്ന നിലക്ക് പരിസ്ഥിതി സൗഹൃദ ഗതാഗതം ഐറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് പൊതുഗതാഗത വിഭാഗം വ്യക്തമാക്കി.
കാപിറ്റല്‍ പാര്‍ക്കിനെ ഖലീഫ സിറ്റിയുമായി ബന്ധിപ്പിക്കുന്ന റൂട്ട് 160, അബുദാബി സിറ്റിയെ സായിദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റൂട്ട് എ2 തുടങ്ങിയ റൂട്ടുകളിലേക്ക്കൂടി ഗ്രീന്‍ ബസുക ളുടെ ഉപയോഗം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അബുദാബിയിലെ പൊതുജന ഗതാ ഗതം മെച്ചപ്പെടുത്തുകയും അന്തരീക്ഷ മലിനീകരണ മുക്തമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാ ണ് പുതിയ മാറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഹൈഡ്രജനും വൈദ്യുതോര്‍ജ്ജവും ഉപയോഗിച്ചാണ് ഗ്രീന്‍ ബസുകള്‍ പ്രവര്‍ത്തിക്കുന്നത്, നൂതന ബാറ്ററി സാങ്കേതികവിദ്യകളും ഹൈഡ്രജന്‍ ഇന്ധന സെല്ലുകളും ഉപയോഗിച്ച് സമ്പൂര്‍ണ്ണ കാര്‍ബണ്‍ മുക്ത പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നു. ഗ്രീന്‍ ബസുകളില്‍ ഓണ്‍ബോര്‍ഡ് സര്‍വേകളിലൂടെ യാത്രക്കാരുടെ അനുഭവം വിലയിരുത്തപ്പെടുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്.
പൊതു സേവനങ്ങളുടെ കാര്യക്ഷമതയും ഒപ്പം ഉപയോക്തൃ സംതൃപ്തിയും വര്‍ധിപ്പിക്കുക, പൊതു ജന ഇടപെടലുകള്‍ വളര്‍ത്തുക, പാരിസ്ഥിതി കാഴ്ചപ്പാടുകളുമായി പൊരുത്തപ്പെടുന്ന സംരംഭങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുക എന്നിവയെല്ലാം ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. റൂട്ട് 65 ഗ്രീന്‍ ബസുകളിലേക്കു ള്ള മാറ്റം അബുദാബിയുടെ പരിസ്ഥിതി സുസ്ഥിരത ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണ്.
അബുദാബിയുടെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ ഉള്‍ക്കൊള്ളുന്നതിനും നഗരജീവിതം സുഗകരമാക്കുന്ന തിനും അബുദാബി മൊബിലിറ്റി സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിരത എന്നിവ ഉപയോഗപ്പെടുത്തും.