ന്യൂഡല്‍ഹി: ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തത് കഴിഞ്ഞ ദിവസമാണ്. രോഹിത് ശര്‍മ്മയെ മാറ്റിയാണ് ഗില്ലിന് ഈ ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത്. താരത്തെ നായകനാക്കിയതിനെതിരെ ബിസിസിഐക്ക് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും, ഗില്‍ ക്യാപ്റ്റനായ ശേഷം ആദ്യ പ്രതികരണം നടത്തി.
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ജയിക്കാനാണ് അവസാന ലക്ഷ്യമെന്ന് ഗില്‍ വ്യക്തമാക്കി. ”ലോകകപ്പിന് മുമ്പ് ഞങ്ങള്‍ക്ക് ഏകദേശം 20 ഏകദിന മത്സരങ്ങള്‍ ഉണ്ട്. ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് ജയിക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. എല്ലാ കളിക്കാരും ഓരോ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദക്ഷിണാഫ്രിക്കയിലെത്തുമ്പോഴേക്കും ലോകകപ്പ് വിജയിക്കാനായി പൂര്‍ണ്ണമായി തയ്യാറായിരിക്കും,” ഗില്‍ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ നേരത്തെ നായകനായ ഗില്‍, ഇപ്പോള്‍ ഏകദിന ടീമിലും നായകനായുള്ള അരങ്ങേറിനൊരുങ്ങുകയാണ്.
ഇന്ത്യന്‍ ഏകദിന ടീം:
രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജൂറല്‍, യശസ്വി ജയ്സ്വാല്‍.
ടി-20 ടീം:
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ്മ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, വാഷിങ്ടണ്‍ സുന്ദര്‍.