• Wed. Oct 15th, 2025

24×7 Live News

Apdin News

അടിമാലിയില്‍ മണ്ണിടിച്ചില്‍; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു

Byadmin

Oct 15, 2025


ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചില്‍. മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. വീടിന് മുകളിലേക്ക് മണ്ണ് പതിച്ചു. സംഭവ സമയം ചൂരക്കട്ടന്‍ സ്വദേശി അരുണ്‍ വീട്ടില്‍ ഉണ്ടായിരുന്നു. രണ്ട് പേര്‍ കുടുങ്ങിക്കിടുക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അരുണിനെ കണ്ടെത്തിയത്.

വൈകിട്ട് മൂന്ന് മണി മുതല്‍ അടിമാലി മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യമാണുള്ളത്. ഇതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. കണ്ടെത്തുന്ന സമയം യുവാവിന്റെ അരക്ക് താഴെ വരെ മണ്ണ് മൂടിയ നിലയിലായിരുന്നു. അരുണിനെ പുറത്ത് എടുത്ത് അടിമാലി താലൂക് ആശുപത്രിയിലേക്ക് മാറ്റി.

By admin