
ഇടുക്കി: അടിമാലി മണ്ണിടിച്ചിലില്‍ കൂമ്പന്‍പാറ സ്വദേശി ബിജു മരിച്ച സംഭവത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറി ദേശീയപാതാ അതോറിറ്റി. അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുടെ ഒരു നിര്‍മ്മാണവും നടന്നിരുന്നില്ലെന്ന് ദേശീയപാതാ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.മാറി പോയ ശേഷം വ്യക്തിപരമായ ആവശ്യത്തിന് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് ബിജുവും ഭാര്യയും അപകടത്തില്‍പ്പെട്ടതെന്ന് ദേശീയപാതാ അതോറിറ്റി വിശദീകരിക്കുന്നു.
അതേസമയം, മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചില്‍ ദുരന്ത സാധ്യതയുള്ള എന്‍എച്ച് 85ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു.