• Fri. Aug 15th, 2025

24×7 Live News

Apdin News

അടുക്കളയിലെന്നപോലെ അണിയറയിലും മികവ് കാട്ടുന്ന വനിതകള്‍

Byadmin

Aug 15, 2025


ഫൈസല്‍ മാടായി

അടുക്കളയിലും സ്ത്രീയുടെ മികവ് എന്ന് തന്നെ പറയണം. അവരുടെ കര്‍മഫലം തന്നെയല്ലേ ഭക്ഷണത്തിലെ രുചിയില്‍ നിന്ന് തുടങ്ങി അടുക്കളയിലെയും പുറത്തെയും ജോലികള്‍ വരെയുള്ളവയില്‍ മികവറിയിച്ച് വേതനമില്ലെങ്കിലും നല്ലൊരു കുടുംബിനിയായി വീടകങ്ങളെ മനോഹരയാക്കുന്നത്.

നമ്മുടെ അമ്മമാരില്‍ നിന്ന് തുടങ്ങി ഭാര്യാ സഹോദരിമാര്‍ എല്ലാവരും കൂടിച്ചേരുന്ന കുടുബിനികള്‍ നല്ലൊരു ആണിനെ രൂപപപ്പെടുത്തുന്നതിലേക്ക് വരെ നയിക്കുന്നു എന്ന് പറഞ്ഞാല്‍ അധികമാകില്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുവര്‍ക്ക് പിന്നിലുമുണ്ട് സ്ത്രീയുടെ പിന്തുണയും ധൈര്യവും. അത് ഏത് തൊഴിലിടമായാലും
ഒരു സ്തീ, അവര്‍ നല്‍കുന്ന മനോബലമാണ് പുരുഷന്റെ കഴിവിനെ പരിപോഷിപ്പിക്കുന്നത്.

സിനിമയിലായാലും നാടകത്തിലായാലും മറ്റ് കലാമേഖലകളിലായാലും അരങ്ങിലും പിന്നണിയിലും കലാമൂല്യങ്ങളുടെ കഴിവില്‍ മികവ് കാട്ടുന്ന വനിതകള്‍ അവരിപ്പോള്‍ രാഷ്ട്രീയത്തിലെന്ന പോലെ സിനിമയില്‍ അഭിനേതാക്കളുടെ സംഘടനയുടെ തലപ്പത്ത് എത്തുന്നത് സന്തോഷകരമാണെന്ന് പറയാം.

സിനിമാ മേഖലയിലെ മൂല്യചുതിക്കെതിരെ കുടുംബകങ്ങളിലെന്നപോലെ നിലകൊള്ളാന്‍ അമ്മ എന്ന ഹൃദയ വികാരമായി മാറും വാക്കിന്റെ മേന്‍മയില്‍ ‘ദി അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ടിസ്റ്റ്‌സ്’ അധ്യക്ഷ പദവിയിലേക്കെത്തിയ ആദ്യ വനിതയാകും ശ്വേതാ മേനോന് സാധിച്ചാല്‍ അത് തന്നെയാകും പൊതുസമൂഹത്തിന് നല്‍കാവുന്ന നല്ല മാതൃക. കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ ആദ്യ വനിതാ പ്രസിഡന്റായി എം.വി വിനീത തെരഞ്ഞെടുക്കപ്പെട്ട നിമിഷത്തിലുണ്ടായ അതേ വികാരമാണ് ശ്വേത മേനോന്‍ അമ്മ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വേളയിലും ഉള്ളിലുണ്ടായത്. സ്ത്രീ എന്നത് ആണത്തത്തിന്റെ അഹന്തയ്ക്ക് അടിമയായി ജീവിക്കേണ്ടവളല്ല. അവര്‍ക്കുമുണ്ട് അവരുടേതായ അവകാശങ്ങള്‍. ഒരു സ്ത്രീയില്ലെങ്കില്‍ ഇന്ന് ആണൊരുത്തനായി വിലസും ഞാനുണ്ടാകില്ലെന്ന ചിന്ത നമുക്കുണ്ടെങ്കില്‍ പുരുഷന്‍മാര്‍ക്ക് ആര്‍ക്കും എതിര്‍ക്കാനാകില്ല. അടിച്ചമര്‍ത്തലിന്റെയും അകറ്റി നിര്‍ത്തലിന്റെ കാലമൊക്കെ കഴിഞ്ഞു. പൊതുരംഗത്തുള്‍പ്പെടെ ശോഭിക്കുകയാണ് വനിതകളായ നിരവധി പേര്‍.

പുരുഷന്‍മാരെ തടുക്കുന്ന പരിമിതികള്‍ മറികടക്കാന്‍ സ്ത്രീ മുന്നേറ്റത്തിന് സാധ്യമാകുമെങ്കില്‍ സമൂഹത്തിനാകമാനം ഉപകാരപ്രദമായ നല്ല നാളെകള്‍ രൂപപ്പെടുമെന്നാണ് പ്രതീക്ഷ. കുടുബങ്ങളെ കണ്ണീരിലാക്കുന്ന, സമൂഹത്തിന് തന്നെ ഭീഷണിയായ ലഹരി വ്യാപനവും ഉപയോഗവും ഒരു പരിധിവരെ ഏത് മേഖലയിലായാലുഭ സ്ത്രീ മുന്നേറ്റങ്ങള്‍ക്കാകുമെങ്കില്‍ അത് തന്നെയാകും നിങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന പ്രഥമ പരിഗണനാപരമായ വിഷയം.

അക്രമങ്ങളില്‍ നിന്ന് തുടങ്ങി കൊലപാതങ്ങളിലേക്ക് വരെയെത്തുന്ന ലഹരി ഉപയോഗം വലിയൊരു വിപത്തായി മാറുമ്പോള്‍ തങ്ങളാലാകുന്ന ചെറുത്ത് നില്‍പ്പ് സ്ത്രീ മുന്നേറ്റം അനിവാര്യമായ ഘട്ടമാണിത്. ലഹരിക്കടിമയാകും യൗവനത്തെ ചേര്‍ത്ത് നിര്‍ത്തി സമൂഹത്തിന് ആപത്തായി മാറികൊണ്ടിരിക്കുന്ന തിമയില്‍ നിന്ന് മോചിപ്പിക്കാന്‍ വനിതാ കരുത്ത് കൊണ്ട് സാധ്യമായാല്‍ അത് തന്നെയാകും നിങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുന്ന നന്മയുടെ വശം. സിനിമാ സെറ്റുകളിലും വ്യാപകമാകുന്ന മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാന്‍ ശ്വേത മേനോന്‍ നേതൃത്വം നല്‍കുന്ന അമ്മയെന്ന സംഘടനയ്ക്കും ചെയ്യാനാകുന്ന വലിയ കാര്യം. അധികാരം അഹന്തയ്ക്കാകരുതെന്ന തിരിച്ചറിവ് കൂടി പകര്‍ന്ന് നയിക്കാനായാല്‍ സിനിമയെന്ന മാധ്യമം ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യമാകുമെന്നും ഉണര്‍ത്തുകയാണ് ഈ ഘട്ടത്തില്‍ അമ്മയുടെ തലപ്പത്തിരുന്ന് പൊതുസമൂഹത്തിനാകമാനം ഉപകാരപ്രദമാകും മേന്‍മയേറിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ശ്വേത മേനോനും സംഘത്തിനുമാകട്ടെയെന്ന് ആശംസിക്കുന്നു.

By admin